24 Feb 2025 11:03 AM GMT
Summary
- നടപടി എന്‍ബിഎഫ്സികളുടെ ലാഭക്ഷമതയെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്
- വായ്പ റിക്കവറി നടപടിയുടെ ഭാഗമായുള്ള ഫോര്‍ക്ലോഷര്‍ നിരക്കും ഒഴിവാക്കണം
- വിഷയത്തില്‍ ബാങ്കുകളോടും ബാങ്കിങ് ഇതര സ്ഥാപനങ്ങളോടും ആര്‍ബിഐ പ്രതികരണം തേടി
വായ്പാ പ്രീപേയ്‌മെന്റ് പിഴ നിരക്ക് ഒഴിവാക്കാന്‍ ആര്‍ബിഐ. ഇത് എന്‍ബിഎഫ്സികളുടെ ലാഭക്ഷമതയെ ബാധിക്കുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി
റീട്ടെയില്‍, എംഎസ്എംഇ വായ്പകള്‍ ഫ്ലോട്ടിംഗ് നിരക്കില്‍ എടുത്തതാണെങ്കില്‍ പ്രീപേയ്‌മെന്റ് പിഴ നിരക്ക് വാങ്ങാന്‍ പാടില്ലെന്നാണ് ആര്‍ബിഐ പറയുന്നത്. വായ്പ റിക്കവറി നടപടിയുടെ ഭാഗമായുള്ള ഫോര്‍ക്ലോഷര്‍ നിരക്കും ഒഴിവാക്കണം. ഇതുസംബന്ധിച്ച ചട്ടം ഉടന്‍ പുറത്തിറക്കും. ചട്ടം വരുന്നതോടെ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികളുടെയും ബാങ്കുകളുടെയും വരുമാന സ്രോതസ്സില്‍ ഇടിവ് സംഭവിക്കും.
പ്രത്യേകിച്ച് ഫോര്‍ ക്ലോഷര്‍ പിഴ വരുമാനത്തിലായിരിക്കും ആഘാതം. 2% മുതല്‍ 5% വരെയാണ് ഫോര്‍ക്ലോഷര്‍ നിരക്കായി ഇപ്പോള്‍ ഉപഭോക്താക്കള്‍ നല്‍കുന്നതെന്നും മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഈ നിര്‍ദേശം പ്രാബല്യത്തില്‍ വന്നാല്‍ വായ്പാ പ്രതിസന്ധിയുമുണ്ടാവും. ഫ്ലോട്ടിങ് നിരക്കില്‍ വായ്പ എടുത്തവര്‍ കാലാവധി പൂര്‍ത്തിയാവുന്നതിന് മുന്‍പ് തന്നെ വായ്പ ക്ലോസ് ചെയ്യും. ഇത് വഴി പലിശ ഇനത്തിലുള്ള വരുമാനവും കിട്ടാതെയാവും.
ആദിത്യ ബിര്‍ള ക്യാപിറ്റല്‍, പിഎന്‍ബി ഹൗസിംഗ് ഫിനാന്‍സ്, ചോളമണ്ഡല ഫിനാന്‍സ്, ആവാസ് ഫിനാന്‍ഷ്യേഴ്സ്, ഹോം ഫസ്റ്റ് ഫിനാന്‍സ് എന്നിവയ്ക്കായിരിക്കും വലിയ ആഘാതമുണ്ടാവുക. എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് തുടങ്ങിയ പ്രധാന ബാങ്കുകളെയും ഇത് ബാധിക്കാമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതേസമയം, വിഷയത്തില്‍ ബാങ്കുകളോടും ബാങ്കിങ് ഇതര സ്ഥാപനങ്ങളോടും റിസര്‍വ് ബാങ്ക് പ്രതികരണം ആരാഞ്ഞിട്ടുണ്ട്. മാര്‍ച്ച് 21നകം മറുപടി അറിയിക്കാനാണ് നിര്‍ദ്ദേശം.