1 Dec 2023 7:20 AM GMT
Summary
- ബിഒഎയ്ക്ക് നേരത്തെ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു
- എൻ ആർ ഐ- നിക്ഷേപം സംബന്ധിച്ച നിർദ്ദേശങ്ങൾ എച് ഡി എഫ് സി ലംഘിച്ചു
മുംബൈ: ബാങ്ക് ഓഫ് അമേരിക്ക (ബിഒഎ; BoA), എച് ഡി എഫ് സി ബാങ്ക് എന്നീ മുൻനിര ധനകാര്യ സ്ഥാപനങ്ങൾക്ക് 10,000 രൂപ വീതം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പിഴ ചുമത്തി.
വിദേശ ഇനിമയത്തിൽ (ഫെമ; FEMA) ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീമിന് കീഴിലുള്ള റിപ്പോർട്ടിംഗ് ആവശ്യകതകൾ സംബന്ധിച്ച കേന്ദ്ര ബാങ്കിന്റെ നിർദ്ദേശങ്ങൾ ലംഘിച്ചതിന് ബിഒഎ-യ്ക്ക് പിഴ ചുമത്തിയപ്പോൾ, എൻ ആർ ഐ-കളിൽ നിന്ന് നിക്ഷേപം സ്വീകരിക്കുന്നത് സംബന്ധിച്ച ആർബിഐ നിർദ്ദേശങ്ങൾ ലംഘിച്ചതിനാണ് എച് ഡി എഫ് സി ബാങ്കിനെതിരെ നടപടിയുണ്ടായിരിക്കുന്നത്.
ബിഒഎയുടെ കാര്യത്തിൽ ആർബിഐ നേരത്തെ ബാങ്കിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. കേസിന്റെ വസ്‌തുതകളും വിഷയത്തിൽ ബാങ്കിന്റെ മറുപടിയും പരിഗണിച്ച ശേഷം, ലംഘനങ്ങൾ തെളിയിക്കപ്പെട്ടതാണെന്നും പിഴ ചുമത്തേണ്ടതുണ്ടെന്നും ആർബിഐ നിഗമനത്തിലെത്തി.
എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ കാര്യത്തിലും, ആർബിഐയുടെ അന്വേഷണത്തിൽ, ബാങ്ക് ഫെമ 1999 ലെ ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീം ലംഘിച്ചുവെന്ന നിഗമനത്തിലെത്തി, ഇത് ആർബിഐ പിഴ ചുമത്തുന്നതിലേക്ക് നയിച്ചു.