image

30 Sep 2024 3:35 PM GMT

Banking

സ്വര്‍ണവായ്പകളില്‍ ക്രമരഹിതമായ രീതികളെന്ന് റിസര്‍വ് ബാങ്ക്

MyFin Desk

സ്വര്‍ണവായ്പകളില്‍ ക്രമരഹിതമായ  രീതികളെന്ന് റിസര്‍വ് ബാങ്ക്
X

Summary

  • ഉപഭോക്താവിന്റെ സാന്നിധ്യമില്ലാതെ സ്വര്‍ണത്തിന്റെ മൂല്യനിര്‍ണ്ണയം, ജാഗ്രതക്കുറവ്, ലേലത്തില്‍ സുതാര്യതയില്ലായ്മ തുടങ്ങിയവ ആര്‍ബിഐ കണ്ടെത്തി
  • എന്നാല്‍ ഈ സാഹചര്യത്തിലും സ്വര്‍ണ വായ്പകളില്‍ മികച്ച വളര്‍ച്ചയുണ്ടായെന്ന് റേറ്റിംഗ് ഏജന്‍സി ഇക്ര


സ്വര്‍ണ വായ്പകളില്‍ ക്രമരഹിതമായ നിരവധി രീതികള്‍ ആര്‍ബിഐ കണ്ടെത്തി. അവരുടെ പോളിസികള്‍ അവലോകനം ചെയ്യാനും പോര്‍ട്ട്ഫോളിയോ അവലോകനം നടത്താനും സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു.

പ്രൂഡന്‍ഷ്യല്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിനെക്കുറിച്ചുള്ള സമീപകാല അവലോകനത്തില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ പണയം വെച്ചുള്ള വായ്പയുമായി ബന്ധപ്പെട്ട് നിരവധി പോരായ്മകള്‍ കണ്ടെത്തിയതായി സെന്‍ട്രല്‍ ബാങ്ക് വായ്പക്കാരുമായുള്ള ആശയവിനിമയത്തില്‍ പറഞ്ഞു.

വായ്പകള്‍ കണ്ടെത്തുന്നതിനും വിലയിരുത്തുന്നതിനും മൂന്നാം കക്ഷികളെ ഉപയോഗിക്കുന്നതിലെ പോരായ്മകള്‍, ഉപഭോക്താവിന്റെ സാന്നിധ്യമില്ലാതെ സ്വര്‍ണത്തിന്റെ മൂല്യനിര്‍ണ്ണയം, ജാഗ്രതക്കുറവ്, സ്വര്‍ണവായ്പകളുടെ അന്തിമ ഉപയോഗ നിരീക്ഷണത്തിന്റെ അഭാവം, സ്വര്‍ണാഭരണങ്ങളുടെ ലേലത്തില്‍ സുതാര്യതയില്ലായ്മ എന്നിവയാണ് പ്രധാന പോരായ്മകള്‍.

റേറ്റിംഗ് ഏജന്‍സിയായ ഇക്രയുടെ സമീപകാല പഠനത്തില്‍ റെഗുലേറ്ററിന്റെ സമീപകാല നടപടികള്‍ ഉണ്ടായിരുന്നിട്ടും സ്വര്‍ണ വായ്പകളില്‍ മികച്ച വളര്‍ച്ചയുണ്ടായെന്ന് പറയുന്നു. സംഘടിത സ്വര്‍ണ വായ്പാ ദാതാക്കളുടെ പോര്‍ട്ട്ഫോളിയോ 2025 മാര്‍ച്ചോടെ 10 ലക്ഷം കോടി രൂപയായി വളരുമെന്നും അത് കണക്കാക്കുന്നു.

ഗോള്‍ഡ് ലോണ്‍ ബിസിനസില്‍ മേല്‍നോട്ടം വഹിക്കുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും അവരുടെ നയങ്ങളും പ്രക്രിയകളും സംബന്ധിച്ച് 'സമഗ്ര അവലോകനം' നടത്താനും പരിഹാര നടപടികള്‍ ആരംഭിക്കാനും ആര്‍ബഐ ഉപദേശിച്ചു.

ഔട്ട്സോഴ്സ് ചെയ്യുന്ന പ്രവര്‍ത്തനങ്ങളിലും മൂന്നാം കക്ഷി സേവന ദാതാക്കളിലും മതിയായ നിയന്ത്രണങ്ങള്‍ നിലവിലുണ്ടെന്ന് ഉറപ്പാക്കണമെന്നും ആര്‍ബിഐ വിജ്ഞാപനത്തില്‍ കൂട്ടിച്ചേര്‍ത്തു.

മൂന്ന് മാസത്തിനകം എടുത്ത നടപടിയെ കുറിച്ച് സ്വര്‍ണ്ണ വായ്പാ സ്ഥാപനങ്ങള്‍ക്ക് ആര്‍ബിഐയുടെ സീനിയര്‍ സൂപ്പര്‍വൈസറി മാനേജരെ അറിയിക്കാം.