image

19 Oct 2023 3:35 PM GMT

Banking

അക്കൗണ്ട് തുറക്കല്‍ ലളിതം; ആര്‍ബിഎല്‍ ബാങ്കിന്റെ ഗോ ഡിജിറ്റല്‍ സേവിംഗ്‌സ് അക്കൗണ്ട്

MyFin Desk

account opening is simple rbl banks go digital savings account
X

Summary

  • എല്ലാ പ്രായത്തിലുമുള്ള ഉപഭോക്താക്കള്‍ക്കായുള്ള എളുപ്പത്തില്‍ കൈകാര്യം ചെയ്യാവുന്ന സീറോ ബാലന്‍സ് അക്കൗണ്ടാണിത്.


കൊച്ചി: ഡിജിറ്റല്‍ ബാങ്കിംഗ് സേവനമായ ഗോ ഡിജിറ്റല്‍ സേവിംഗ്‌സ് അക്കൗണ്ട് അവതരിപ്പിച്ച് ആര്‍ബിഎല്‍ ബാങ്ക്. ലളിതമായ നടപടിക്രമങ്ങളിലൂടെ അക്കൗണ്ട് ആരംഭിക്കാം. എല്ലാ പ്രായത്തിലുമുള്ള ഉപഭോക്താക്കള്‍ക്കായുള്ള എളുപ്പത്തില്‍ കൈകാര്യം ചെയ്യാവുന്ന സീറോ ബാലന്‍സ് അക്കൗണ്ടാണിത്.

അക്കൗണ്ടുടമകള്‍ക്ക് 7.5 ശതമാനം പലിശ, പ്രീമിയം ഡെബിറ്റ് കാര്‍ഡ്, പ്രീമിയം ബ്രാന്‍ഡുകള്‍ക്ക് 1500 രൂപയുചെ വൗച്ചര്‍, സമഗ്ര സൈബര്‍ ഇന്‍ഷുറന്‍സ് പരിരക്ഷ, ഒരു കോടി രൂപ വരെയുള്ള അപകട-യാത്ര ഇന്‍ഷുറന്‍സ്, സൗജന്യ സിബില്‍ റിപ്പോര്‍ട്ട്, നിരവധി പ്രീമിയം ബാങ്കിങ് സേവനങ്ങള്‍ തുടങ്ങിയ നിരവധി ആനുകൂല്യങ്ങളും അക്കൗണ്ടിനൊപ്പമുണ്ട്.

പാന്‍ വിവരങ്ങളും ആധാര്‍ വിവരങ്ങളും നല്‍കിയാല്‍ അക്കൗണ്ട് തുറക്കാം. അക്കൗണ്ട് തുറക്കുമ്പോള്‍ വാര്‍ഷിക വരിസംഖ്യയായി 1999 രൂപ (നികുതിയ്ക്ക് പുറമെ) നല്‍കണം. ഒരു വര്‍ഷത്തിന് ശേഷം അക്കൗണ്ട് പുതുക്കുന്നതിന് 599 രൂപയും നികുതിയും നല്‍കിയാല്‍ മതി.

ഒരു വലിയ ഉപഭോക്തൃ വിഭാഗത്തിലേക്ക് ഡിജിറ്റല്‍ ബാങ്കിങ് സൗകര്യം എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ആര്‍ബിഎല്‍ ബാങ്ക് ബ്രാഞ്ച്, ബിസിനസ് ബാങ്കിംഗ് മേധാവി ദീപക് ഗധ്യാന്‍ പറഞ്ഞു.