image

21 Sep 2023 5:59 AM GMT

Banking

പ്രവാസികൾക്ക് യോനോ ആപ്പിലൂടെ അക്കൗണ്ട് തുറക്കാം

MyFin Desk

non-residents can open account through yono app
X

Summary

  • എൻആർഐ , എൻ ആർ ഓ അക്കൗണ്ടുകൾ എളുപ്പത്തിൽ ആരംഭിക്കാം
  • കെ വൈ സി സമർപ്പിക്കാൻ രണ്ടു ഓപ്ഷനുകൾ ഉണ്ട്


യോനോ ആപ്പിലൂടെ സേവിങ്സ്, കറന്റ്‌ അക്കൗണ്ടുകൾ തുറക്കാൻ എൻആർഐ കൾക്ക് ഡിജിറ്റൽ ബാങ്ക് സൗകര്യം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അവതരിപ്പിച്ചു. എൻആർഇ, എൻആർഒ അക്കൗണ്ടുകൾ അനായാസം തുറക്കാൻ ഇത് വഴി സാധിക്കും. ബാങ്കിന്റെ പുതിയ ഉപേഭോക്താക്കൾക്കായാണ് നിലവിൽ ഡിജിറ്റൽ സേവനം രൂപകല്പന ചെയ്തിരിക്കുന്നത്. യോനോ ആപ്പിലൂടെ അക്കൗണ്ട് ഓപ്പണിങ് വളരെ എളുപ്പത്തിലും വേഗത്തിലും സാധിക്കും.

പ്രവാസികൾക്കായി ഡിജിറ്റൽ സേവനം ആരംഭിക്കുന്നതോടെ എൻആർഐ കൾക്ക് അവരുടെ വീടുകളിൽ ഇരുന്ന് തന്നെ എൻആർഇ / എൻ ആർഒ അക്കൗണ്ടുകൾ തുറക്കാൻ കഴിയും. ബാങ്ക് അക്കൗണ്ടുകൾ തുറക്കാൻ ഇനി പ്രവാസികൾ ഇന്ത്യയിൽ വരേണ്ട ആവശ്യം വരില്ല.

അക്കൗണ്ട് എങ്ങനെ തുറക്കാം

യോനോ എസ് ബി ഐ ആപ്പ് ഡൗൺലോഡ് ചെയ്ത് എൻ ആർ ഇ / എൻ ആർ ഒ അക്കൗണ്ട് തുറക്കാനുള്ള ഓപ്ഷൻ തെരെഞ്ഞെടുക്കുക. ഉപഭോക്താക്കൾക്ക് കെവൈസി സമർപ്പിക്കാൻ രണ്ട് ഓപ്ഷനുകൾ ഉണ്ട്. ഇന്ത്യയിലെ തെരെഞ്ഞെടുത്ത ഒരു എസ് ബി ഐ ശാഖയിൽ രേഖ സമർപ്പിക്കുക. അതല്ലെങ്കിൽ ഒരു നോട്ടറി, ഇന്ത്യൻ എംബസി, ഹൈ കമ്മീഷൻ, എസ്ബിഐ ഫോറിൻ ഓഫീസ്, റിപ്രെസെന്റെറ്റീവ് ഓഫീസ്, കോടതി മജിസ്‌ട്രേറ്റ് അല്ലെങ്കിൽ ജഡ്ജി മുഖേന കെ വൈ സി രേഖകൾ സാക്ഷ്യപ്പെടുത്തുകയും അക്കൗണ്ട് ഓപ്പണിങ് നടപടികൾ പൂർത്തിയാക്കാൻ ബാങ്കിലേക്ക് മെയിൽ ചെയ്യാം. കൂടാതെ ഉപഭോക്താക്കൾക് അവരുടെ ആപ്ലിക്കേഷൻ സ്റ്റാറ്റസ് ആപ്പിലൂടെ ട്രാക്ക് ചെയ്യാൻ സാധിക്കും

എസ്‌ ബി ഐ ഇന്റർനെറ്റ്‌ ബാംങ്കിംഗ് സേവനം ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണം 11.7 കോടി ആണ് . 6.4 കോടി ഇന്റർനെറ്റ് ബാംങ്കിംഗ് ഉപഭോക്താക്കളും ബാങ്കിനുണ്ട് . എസ് ബി ഐ യുടെ ഡിജിറ്റൽ തന്ത്രം ശരിയായ ദിശയിലായതോടെ 63 ശതമാനം സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളും ആരംഭിച്ചത് ഡിജിറ്റൽ ആയാണ്