image

20 Jan 2024 10:04 AM GMT

Personal Finance

അക്കൗണ്ടിൽ നിന്ന് നഷ്ടമായ പണം ആക്‌സിസ് ബാങ്ക് തിരികെ നൽകണം

MyFin Desk

Axis Bank has to pay 74 lakhs for loss of money due to fake checks 15 years ago
X

Summary

  • 2008 മേയ് നാലിനാണ് കേസിനാസ്പദമായ സംഭവം.
  • അഞ്ചു പേരുടെ അക്കൗണ്ടുകളില്‍ നിന്നുമായി ഏകദേശം 68 ലക്ഷം രൂപയോളമാണ് നഷ്ടമായത്.
  • ഒടുവില്‍ ദേശീയ ഉപഭോക്തൃ കമ്മീഷനും പരാതിക്കാര്‍ക്ക് അനുകൂലമായാണ് വിധി പറഞ്ഞത്.


വ്യാജ ചെക്കിലൂടെ പണം നഷ്ടമായ കേസില്‍ 15 വര്‍ഷങ്ങള്‍ക്കു ശേഷം അനുകൂല വിധി. ആക്‌സിസ് ബാങ്കിലെ അഞ്ച് അക്കൗണ്ടുടമകളാണ് വ്യാജ ചെക്ക് തട്ടിപ്പിനിരയായത്. ഇവര്‍ക്കാണ് നഷ്ടപരിഹാരം ഉള്‍പ്പെടെ 74 ലക്ഷം രൂപ നല്‍കാന്‍ ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ വിധിച്ചത്.

2008 മേയ് നാലിനാണ് കേസിനാസ്പദമായ സംഭവം. പരാതിക്കാരില്‍ ഒരാള്‍ തന്റെ അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കാനായി ബാങ്കിനെ സമീപിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. പണം പിന്‍വലിക്കാന്‍ ചെന്നപ്പോള്‍ 11.93 ലക്ഷം രൂപയുണ്ടായിരുന്ന അക്കൗണ്ടില്‍ 10,000 രൂപ മാത്രമേയുള്ളുവെന്നായിരുന്നു ബാങ്കിന്റെ മറുപടി.

ഗുര്‍വിന്ദര്‍ സിംഗ് എന്നയാള്‍ ചെക്ക് ഉപയോഗിച്ച് 11.83 ലക്ഷം രൂപ പിന്‍വലിച്ചതായും ബാങ്ക് വ്യക്തമാക്കി. തനിക്ക് ഇങ്ങനെ ഒരാളെ പരിചയമില്ലെന്നായിരുന്നു അക്കൗണ്ടുടമയുടെ മറുപടി. ഇതേ ശാഖയില്‍ അക്കൗണ്ടുള്ള നാല് പേര്‍ക്കും സമാന അനുഭവം നേരിട്ടതോടെ ബാങ്കിനെ കബളിപ്പിച്ച് പണം തട്ടിയെടുത്തു എന്ന കാര്യം വ്യക്തമായി. അഞ്ചു പേരുടെ അക്കൗണ്ടുകളില്‍ നിന്നുമായി ഏകദേശം 68 ലക്ഷം രൂപയോളമാണ് നഷ്ടമായത്. ഇതിനെതിരെ ബാങ്ക് 2008 ജൂലൈ 14 ന് പോലീസിലും ആര്‍ബിഐയിലും പരാതി നല്‍കി.

പക്ഷേ, ബാങ്കിന്റെ നടപടികളില്‍ തൃപ്തരല്ലാതിരുന്ന തട്ടിപ്പിനിരയായവര്‍ 2009 ഒക്ടോബര്‍ 13 ന് ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തെ സമീപിച്ചു. ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം 2010 ഫെബ്രുവരി 26 ന് ബാങ്ക് നഷ്ടപ്പെട്ട തുകയ്‌ക്കൊപ്പം മാനസിക പീഡ20നത്തിനെതിരെ രണ്ട് ലക്ഷം രൂപയും വ്യവഹാരത്തിനായി 5000 രൂപയും നല്‍കണമെന്നായിരുന്നു വിധി. ഇതിനെതിരെ ബാങ്ക് സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിപാര കമ്മീഷനെയും സൂപ്രീം കോടതിയെയും സമീപിച്ചെങ്കിലും വിധികള്‍ ബാങ്കിനെതിരെയായിരുന്നു.

ഒടുവില്‍ ദേശീയ ഉപഭോക്തൃ കമ്മീഷനും പരാതിക്കാര്‍ക്ക് അനുകൂലമായാണ് വിധി പറഞ്ഞത്.

പരാതിക്കാരന്റെ തിരിച്ചറിയല്‍ രേഖയായി വോട്ടര്‍ കാര്‍ഡ്, വിലാസം തെളിയിക്കാന്‍ ഇലക്ട്രിസിറ്റി ബില്‍ / ഫോണ്‍ ബില്‍ / പാസ്‌പോര്‍ട്ട് തുടങ്ങിയ രേഖകള്‍ ലഭിച്ചിട്ടും പരാതിക്കാരന്റെ കെവൈസി ബാങ്ക് ശരിയായി ചെയ്തതായി തോന്നുന്നില്ല.

കേസിന്റെ മുഴുവന്‍ വസ്തുതകളും സാഹചര്യങ്ങളും, കക്ഷികളുടെ അഭിഭാഷകന്‍ ഉന്നയിച്ച വിവിധ കാര്യങ്ങള്‍ എന്നിവ ശ്രദ്ധാപൂര്‍വ്വം പരിഗണിച്ച ശേഷം, സംസ്ഥാന കമ്മീഷന്റെ ഉത്തരവ് ഞങ്ങള്‍ ശരിവയ്ക്കുന്നു, എന്നായിരുന്നു 'എന്‍സിഡിആര്‍സി 2023 ഡിസംബര്‍ 11 ലെ ഉത്തരവില്‍ പറഞ്ഞത്.