15 Feb 2024 5:47 PM IST
Summary
- സിഇഒ സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നവരുടെ പേരുകള്‍ അടങ്ങിയ പട്ടിക ഫെഡറല്‍ ബാങ്ക് ഉടന്‍ തന്നെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് സമര്‍പ്പിക്കുമെന്നാണു സൂചന
- മൂന്ന് പതിറ്റാണ്ടോളം അനുഭവസമ്പത്തുള്ള വ്യക്തിയാണ് മണിയന്‍
- മൂന്ന് പേരുകളില്‍ കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ ഡയറക്ടര്‍ കെ.വി.എസ്. മണിയനും ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ട്
ഫെഡറല്‍ ബാങ്കിന്റെ പുതിയ സിഇഒ സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്ന മൂന്ന് പേരുകളില്‍ കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ ഡയറക്ടര്‍ കെ.വി.എസ്. മണിയനും ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ട്.
സിഇഒ സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നവരുടെ പേരുകള്‍ അടങ്ങിയ പട്ടിക ഫെഡറല്‍ ബാങ്ക് ഉടന്‍ തന്നെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് സമര്‍പ്പിക്കുമെന്നാണു സൂചന.
എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസന്റെ കാലാവധി ഒരു വര്‍ഷത്തേക്ക് നീട്ടണമെന്ന ഫെഡറല്‍ ബാങ്കിന്റെ നിര്‍ദേശം ആര്‍ബിഐ നിരസിച്ചിരുന്നു. ഇതേ തുടര്‍ന്നാണു പുതിയ സാരഥിയെ കണ്ടെത്താന്‍ ബാങ്ക് തീരുമാനിച്ചത്.
കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ കോര്‍പ്പറേറ്റ്, ഇന്‍സ്റ്റിറ്റിയൂഷണല്‍, ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിംഗ്, െ്രെപവറ്റ് ബാങ്കിംഗ്, അസറ്റ് റീ കണ്‍സ്ട്രക്ഷന്‍ ബിസിനസ്സ് എന്നിവ മൂന്ന് പതിറ്റാണ്ടോളം കൈകാര്യം ചെയ്ത് അനുഭവസമ്പത്തുള്ള വ്യക്തിയാണ് മണിയന്‍.