image

27 Dec 2023 7:00 AM GMT

Banking

ഉപഭോക്താക്കള്‍ക്ക് നികുതി അടയ്ക്കാന്‍ സൗകര്യമൊരുക്കി കര്‍ണാടക ബാങ്ക്

MyFin Desk

karnataka bank has made it easy for customers to pay taxes
X

Summary

ഇന്റര്‍നെറ്റ് ബാങ്കിംഗ് വഴിയോ കര്‍ണാടക ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ നികുതി അടയ്ക്കാന്‍ ഇനി കസ്റ്റമേഴ്‌സിനു സാധിക്കും


ഉപഭോക്താക്കള്‍ക്ക് ആദായ നികുതിയും, അഡ് വാന്‍സ് ടാക്‌സും അടയ്ക്കാന്‍ കര്‍ണാകട ബാങ്ക് സൗകര്യമൊരുക്കി.

ഡിസംബര്‍ 26-ന് ബാങ്ക് പുറത്തിറക്കിയ കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.

ഇന്റര്‍നെറ്റ് ബാങ്കിംഗ് വഴിയോ കര്‍ണാടക ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ ആദായ നികുതിയും അഡ് വാന്‍സ് ടാക്‌സും അടയ്ക്കാന്‍ ഇനി കസ്റ്റമേഴ്‌സിനു സാധിക്കും.

സിബിഡിറ്റി (സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ്) നിര്‍ദേശിച്ച പരിധിക്കുള്ളില്‍ ക്യാഷ്, ട്രാന്‍സ്ഫര്‍, ക്ലിയറിംഗ് മോഡുകള്‍ എന്നിവ ഉള്‍പ്പെടെ ഒന്നിലധികം പേയ്‌മെന്റ് ഓപ്ഷനുകള്‍ ലഭ്യമാണ്.

നിലവില്‍ ഐസ്‌ഗേറ്റ് (ICE-GATE) പോര്‍ട്ടല്‍ വഴിയുള്ള കസ്റ്റംസ് ഡ്യൂട്ടി പേയ്‌മെന്റിനായി ബാങ്ക് ഇതിനകം തന്നെ ഓണ്‍ലൈന്‍ റെമിറ്റന്‍സ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ജിഎസ്ടിഎന്‍ (GSTN) പോര്‍ട്ടല്‍ വഴി ചരക്ക് സേവന നികുതി പേയ്‌മെന്റുകളും നടത്താനും ബാങ്ക് സൗകര്യമൊരുക്കിയിട്ടുണ്ട്.

ഇതിനുപുറമെ, സെന്‍ട്രല്‍ ബോര്‍ഡ് ഫോര്‍ ഇന്‍ ഡയറക്ട് ടാക്‌സ് ആന്‍ഡ് കസ്റ്റംസിന് (CBIC) വേണ്ടി ബാങ്ക് കൗണ്ടര്‍ പേയ്‌മെന്റ് സേവനങ്ങളും വാഗ്ദാനം ചെയ്യുന്നു.

ധനമന്ത്രാലയത്തിലെ കണ്‍ട്രോളര്‍ ജനറല്‍ ഓഫ് അക്കൗണ്ട്‌സ് ശുപാര്‍ശ ചെയ്തതിന്റെ അടിസ്ഥാനത്തില്‍ സിബിറ്റിഡി (CBDT), സിബിഐസി (CBIC) എന്നിവയെ പ്രതിനിധീകരിച്ച് ഡയറക്ട്, ഇന്‍ഡയറക്ട് നികുതികള്‍ പിരിക്കുന്നതിനു റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) കര്‍ണാടക ബാങ്കിനു അംഗീകാരം നല്‍കിയിരുന്നു.