image

8 Oct 2024 8:34 AM GMT

Banking

ആര്‍ബിഐ പലിശ നിരക്ക് കുറയ്ക്കുമെന്ന് സൂചന

MyFin Desk

repo rates are likely to be cut
X

Summary

  • പലിശ നിരക്ക് മാറ്റമില്ലാതെ തുടരുമെന്ന് ബ്ലൂംബെര്‍ഗ് സര്‍വേ
  • പ്രധാന സെന്‍ട്രല്‍ ബാങ്കുകള്‍ നിരക്ക് കുറയ്ക്കുന്നത് ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കും


ആഗോള തലത്തില്‍ ഇളവുകള്‍ ആരംഭിച്ചതിനു പിന്നാലെ ആര്‍ബിഐയും പലിശ നിരക്ക് കുറക്കുന്നതിലേക്ക് നീങ്ങുന്നതായി സൂചന. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വികസിച്ചുകൊണ്ടിരിക്കുന്ന പ്രധാന സമ്പദ്വ്യവസ്ഥയാണ് ഇന്ത്യയുടേത്. എന്നാല്‍ രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ വളര്‍ച്ചയുടെ വേഗത ഇപ്പോള്‍ കുറഞ്ഞു. ഇക്കാരണത്താല്‍ മോണിറ്ററി പോളിസി കമ്മിറ്റി പലിശ നിരക്ക് കുറക്കുന്നതിലേക്ക് നീങ്ങാന്‍ സാധ്യതയേറെയാണ്.

ബ്ലൂംബെര്‍ഗ് സര്‍വേയില്‍ നിന്ന് 35 സാമ്പത്തിക വിദഗ്ധരില്‍ ഭൂരിഭാഗവും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആറംഗ എംപിസി റീപര്‍ച്ചേസ് നിരക്കിന് മാറ്റമില്ലാതെ 6.5 ശതമാനമായി നിലനിര്‍ത്തുമെന്ന് പ്രവചിക്കുന്നു.

2023 ഏപ്രില്‍ മുതല്‍ റിപ്പോനിരക്ക് മാറ്റമില്ലാതെ 6.5 ശതമാനമായി തുടരുകയാണ്. വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ന്ന് ചൈനീസ് വിപണിയിലേക്ക് മാറുന്നതും ആര്‍ബിഐ വിലയിരുത്തും.

ഗവര്‍ണര്‍ ശക്തികാന്ത ദാസ് ഇതുവരെ നിരക്ക് കുറയ്ക്കുന്നതിനുള്ള ആഹ്വാനങ്ങള്‍ നിരസിച്ചിരുന്നു. എന്നാല്‍ യുഎസ് ഫെഡറല്‍ റിസര്‍വി ഉള്‍പ്പടെ ലോകത്തിലെ പ്രധാന സെന്‍ട്രല്‍ ബാങ്കുകള്‍ നിരക്ക് കുറയ്ക്കുന്നത് ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കും.

അക്കാദമികവും സാമ്പത്തികവുമായ പശ്ചാത്തലമുള്ള പ്രശസ്ത സാമ്പത്തിക വിദഗ്ധരായ മൂന്ന് ബാഹ്യ അംഗങ്ങളെ കഴിഞ്ഞയാഴ്ച നിയമിച്ചതിന് ശേഷം പുതിയ നയ കമ്മിറ്റിക്ക് കീഴിലുള്ള ആദ്യ യോഗമാണ് ഇത്.

സെപ്റ്റംബറില്‍ പണപ്പെരുപ്പം നേരിയ തോതില്‍ ഉയരുമെങ്കിലും, അടിസ്ഥാന പണപ്പെരുപ്പം ദുര്‍ബലമായി തുടരുന്നു.ഇത് ഭക്ഷ്യവിലക്കയറ്റം കുറയാന്‍ ഇടയാക്കിയേക്കും. എച്ച്എസ്ബിസി പിഎല്‍സിയിലെ സാമ്പത്തിക വിദഗ്ധര്‍ പറയുന്നതനുസരിച്ച്, ആര്‍ബിഐയുടെ നയ നിലപാട് ഭാഷയിലെ മാറ്റം ഡിസംബറില്‍ ക്വാര്‍ട്ടര്‍ പോയിന്റ് നിരക്ക് കുറക്കുന്നതിന് വഴിയൊരുക്കും.