20 Oct 2023 4:55 PM GMT
Summary
- എല്ലാ ദിവസത്തെയും ബാങ്കിംഗ് ഒരു പോരോട്ടമായി യുദ്ധമായി തോന്നരുത് എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് കാംപെയിന്‍ അവതരിപ്പിച്ചിരിക്കുന്നത്.
ഇന്‍ഡസ്ഇന്‍ ബാങ്ക് അടുത്തിടെ അവതരിപ്പിച്ച ഇന്‍ഡി സൂപ്പര്‍ ആപ്പിന്റെ പ്രമോഷന് പ്രത്യേക കാംപെയിന്‍ അവതരിപ്പിച്ചു.
ഡജിറ്റല്‍ ബാങ്കിംഗ് ഇഷ്ടപ്പെടുന്ന ഉപഭോക്താക്കള്‍ക്കായി എഫ്ഡിയുമായി ലിങ്ക് ചെയ്ത സ്മാര്‍ട് സേവിംഗ്‌സ് അക്കൗണ്ട്, ഫ്‌ളെക്‌സിബിള്‍ ലൈന്‍ ഓഫ് ക്രെഡിറ്റ്, പ്രത്യേക റിവാര്‍ഡ് പ്രോഗ്രാം, സുരക്ഷ സംവിധാനങ്ങള്‍, സ്‌റ്റോക്ക് ബ്രോക്കിംഗ് തുടങ്ങിയ സേവനങ്ങളോടെയാണ് ആപ്ലിക്കേഷന്‍ അവതരിപ്പിച്ചിരിക്കുന്നത്.
എല്ലാ ദിവസത്തെയും ബാങ്കിംഗ് ഒരു പോരോട്ടമായി തോന്നരുത് എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് കാംപെയിന്‍ അവതരിപ്പിച്ചിരിക്കുന്നത്. ക്രിക്കറ്റ് ലോകകപ്പ് സംപ്രേഷണം ചെയ്യുന്നതിനിടയിലാണ് കാംപെയിന്‍ അവതരിപ്പിക്കുന്നത്. ഓരോ വ്യക്തികള്‍ക്കും അവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള ബാങ്കിംഗ് ലഭ്യമാക്കുകയാണ് ഇന്‍ഡിയുടെ ലക്ഷ്യം.
ലിയോ ബര്‍ണറ്റ് ഇന്ത്യയാണ് കാംപെയിന്റെ ഭാഗമായുള്ള ബ്രാന്‍ഡ് ഫിലിമുകള്‍ ചെയ്തിരിക്കുന്നത്. ഉപഭോക്താവിന്റെ ഇഷ്ട ബ്രാന്‍ഡുകള്‍ക്ക് റിവാര്‍ഡുകള്‍, നമ്പറില്ലാത്ത കാര്‍ഡുകള്‍, ഡൈനാമിക് എടിഎം പിന്‍, ഒറ്റത്തവണ ഉപയോഗിക്കാവുന്ന വെര്‍ച്വല്‍ ഡെബിറ്റ് കാര്‍ഡ് തുടങ്ങിയ ഏറ്റവും പുതിയ സുരക്ഷാ ഫീച്ചറുകളും ആപ്പില്‍ ഉള്‍ക്കൊള്ളുന്നുണ്ട്.
സൂപ്പര്‍ ഒടിപി ഉപയോഗിച്ച് കുറഞ്ഞ നെറ്റ്വര്‍ക്ക് സോണുകളില്‍ പോലും ഒടിപി സ്വീകരിക്കാനുള്ള അവസരം. ഉപഭോക്താക്കള്‍ക്ക് അഞ്ച ലക്ഷം രൂപ വരെയുള്ള ഫ്‌ളെക്‌സിബിള്‍ ക്രെഡിറ്റ് ലൈന്‍ വഴി പിന്‍വലിക്കപ്പെട്ട തുകയ്ക്ക് മാത്രം പലിശ, ഒന്നിലധികം തവണ പണം പിന്‍വലിക്കാനുള്ള അവസരം എന്നിവയും നല്‍കുന്നു. കൂടാതെ, ഇന്‍ഡി വഴി ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍ക്ക് 7.85 ശതമാനം പലിശ നിരക്കും നല്‍കുന്നു, ഒപ്പം ഉപയോക്താക്കളുടെ സ്ഥിര നിക്ഷേപം അവരുടെ സേവിംഗ്സ് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നതിന്റെ അധിക ആനുകൂല്യവും ലഭിക്കും.