image

21 March 2024 12:45 PM GMT

Banking

ഐസിഐസിഐയ്ക്ക് ഇതര ബാങ്കുകളില്‍ നിന്ന് 1 കോടി ഉപഭോക്താക്കള്‍

MyFin Desk

ഐസിഐസിഐയ്ക്ക് ഇതര ബാങ്കുകളില്‍ നിന്ന് 1 കോടി ഉപഭോക്താക്കള്‍
X

Summary

  • സ്വകാര്യ മേഖലയിലെ രാജ്യത്തെ രണ്ടാമത്തെ വലിയ ബാങ്കാണ് ഐസിഐസിഐ
  • ലക്ഷ്യം ബിസിനസ് വിപുലീകരണം
  • കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഫെബ്രുവരിവരെ മൊത്തത്തിലുള്ള ഇടപാടുകളുടെ മൂല്യത്തില്‍ 26 % വര്‍ധന


ഐസിഐസിഐ ബാങ്കിന്റെ മൊബൈല്‍ ആപ്പ് ഉപയോഗിക്കുന്ന ഇതര ബാങ്ക് ഉപഭോക്താക്കളുടെ എണ്ണം ഒരു കോടി. സ്വകാര്യ മേഖലയിലെ രാജ്യത്തെ രണ്ടാമത്തെ വലിയ ബാങ്കായ ഐസിഐസിഐയുടെ ഐമൊബൈല്‍ പേ ഉപയോഗിക്കാന്‍ ഇതര ബാങ്ക് ഉപഭോക്താക്കള്‍ക്ക് 2020 ലാണ് അനുമതി നല്‍കിയത്. കൂടാതെ യുപിഐ ഐഡിയിലക്കോ വ്യാപാരികള്‍ക്കോ പണമടയ്ക്കല്‍, ബില്ലുകള്‍ അടയ്ക്കല്‍, ഓണ്‍ലൈനില്‍ റീചാര്‍ജ് ചെയ്യല്‍, പണം കൈമാറ്റം എന്നിവ പോലുള്ള സേവനങ്ങളും സാധ്യമാക്കി.

2023 ഏപ്രിലിനും 2024 ഫെബ്രുവരിക്കും ഇടയില്‍ മൊത്തത്തിലുള്ള ഇടപാടുകളുടെ മൂല്യത്തില്‍ 26 ശതമാനം വളര്‍ച്ചയുണ്ടായതായി ബാങ്ക് അറിയിച്ചു. ഒരു വര്‍ഷം മുമ്പത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച്, മൊബൈല്‍ ആപ്പിന്റെ ഉപഭോക്താക്കളുടെ എണ്ണത്തില്‍ 16 ശതമാനം വര്‍ധനയുണ്ടായി.

മറ്റ് വായ്പാ ദാതാക്കളും ഇത്തരത്തില്‍ ഇടപാടുകള്‍ പ്രവര്‍ത്തനക്ഷമമാക്കാനുള്ള ഓഫറുകള്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്. വായ്പാ സഹായങ്ങള്‍ അടക്കമുള്ള സേവനങ്ങള്‍ പ്രദാനം ചെയ്ത് ബിസിനസ് വിപുലീകരിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ബാങ്കിംഗ് ആപ്പില്‍ 400 സേവനങ്ങള്‍ ലഭ്യമാണെന്ന് ഐസിഐസിഐ ബാങ്കിന്റെ ഡിജിറ്റല്‍ സേവന വിഭാഗം മേധാവി സിദ്ധരഥ മിശ്ര പറഞ്ഞു.