image

27 Feb 2024 4:38 PM GMT

Banking

ICICI ബാങ്ക് ഉദ്യോഗസ്ഥന്റെ തട്ടിപ്പ് : എൻ ആർ ഐ വനിതയ്ക്ക് 16 കോടി നഷ്ടമായി

MyFin Desk

icici bank officials fraud, nri woman lost 16 crore
X

Summary

  • ഇ-മെയിൽ ഐ.ഡിയും മൊബൈൽ നമ്പറും കൃത്രിമമായി ഉണ്ടാക്കി
  • ബാങ്കിന്റെ വ്യാജ സ്റ്റേറ്റ്‌മെൻ്റുകൾ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്
  • തട്ടിപ്പിനെ തുടർന്ന് ജീവനക്കാരനെ സസ്പെൻഡ് ചെയ്‌തു


യു.എസിലും ഹോങ്കോംഗിലുമായി താമസിക്കുന്ന ശ്വേത ശർമ എന്ന എൻ ആർ ഐ വനിതയുടെ ഇന്ത്യയിലെ ഐ.സി.ഐ.സി.ഐ ബാങ്ക് അക്കൗണ്ടിൽ നിന്ന് 16 കോടി രൂപ തട്ടിയെടുത്തതായി പരാതി. ന്യൂഡൽഹിയിലെ ഓൾഡ് ഗുരുഗ്രാം ശാഖയിലെ ജീവനക്കാരൻ നാല് വർഷത്തെ കാലയളവിൽ ഈ തട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തിയത്.

2019 സെപ്റ്റംബർ മുതൽ 2023 ഡിസംബർ വരെ നാല് വർഷത്തെ കാലയളവിൽ ശ്വേത യു.എസ് അക്കൗണ്ടിൽ നിന്ന് സ്ഥിര നിക്ഷേപത്തിനായി 13.5 കോടി രൂപ ട്രാൻസ്‌ഫർ ചെയ്‌തിരുന്നു ഇത് പലിശ സഹിതം മൊത്തം നിക്ഷേപം 16 കോടി രൂപയായിരുന്നു.

ജനുവരിയിൽ, ഇതേ ശാഖയിൽ നിന്നുള്ള മറ്റൊരു ജീവനക്കാരൻ സ്ഥിര നിക്ഷേപത്തിന് ഉയർന്ന പലിശ വാഗ്ദാനം ചെയ്തതോടെയാണ് തട്ടിപ്പ് പുറത്തായത്. അപ്പോഴേക്കും അക്കൗണ്ടിലെ പണമെല്ലാം പിൻവലിക്കപ്പെട്ടിരുന്നു. ഒരു സ്ഥിര നിക്ഷേപത്തിൻമേൽ 2.5 കോടി രൂപയുടെ ഓവർഡ്രാഫ്റ്റ് എടുത്തതായി കണ്ടെത്തുകയും ചെയ്തു. കൃത്യമായി നിക്ഷേപ രസീപ്റ്റും ഇ-മെയില്‍ സ്റ്റേറ്റ്‌മെന്റുകളും ലഭിച്ചിരുന്നതിനാല്‍ സംശയം തോന്നിയിരുന്നില്ല.

ബാങ്കിന്റെ വ്യാജ സ്റ്റേറ്റ്‌മെൻ്റുകൾ നൽകിയും ശ്വേതയുടെ ഇ-മെയിൽ ഐ.ഡിയും മൊബൈൽ നമ്പറും കൃത്രിമമായി ഉണ്ടാക്കിയുമാണ് ജീവനക്കാരൻ തട്ടിപ്പ് നടത്തിയത്.

തട്ടിപ്പിനെ തുടർന്ന് ഐ. സി. ഐ. സി. ഐ ഐ ബാങ്ക്, കൃത്രിമം നടത്തിയ ജീവനക്കാരനെ സസ്പെൻഡ് ചെയ്‌തു. തങ്ങൾ ഉപയോക്താക്കൾക്ക് പ്രാധാന്യം നൽകുന്നുവെന്നും അവരുടെ താൽപര്യം സംരക്ഷിക്കുമെന്നും ബാങ്ക് വ്യക്തമാക്കി. കൂടാതെ പരാതിക്കാരിയുമായി സംസാരിച്ചെന്നും 9.27 കോടി രൂപ അന്വേഷണം തീരുന്ന മുറയ്ക്ക് അക്കൗണ്ടിലേക്ക് കൈമാറുമെന്നും അറിയിച്ചു.