image

29 Dec 2024 11:55 AM GMT

Banking

സ്വകാര്യ ബാങ്കുകളില്‍ ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് വര്‍ധിക്കുന്നു

MyFin Desk

employee attrition is increasing in private banks
X

Summary

  • ആര്‍ബിഐ റിപ്പോര്‍ട്ട് പ്രകാരം കൊഴിഞ്ഞുപോക്ക് ഏകദേശം 25 ശതമാനമായി ഉയര്‍ന്നു
  • ഇത് സ്ഥാപനപരമായ അറിവ് നഷ്ടപ്പെടുന്നതിനും റിക്രൂട്ട്മെന്റ് ചെലവുകള്‍ വര്‍ധിപ്പിക്കുന്നതിനും ഉള്‍പ്പെടെ കാരണമാകും
  • മെന്റര്‍ഷിപ്പ് പ്രോഗ്രാമുകള്‍, മത്സര ആനുകൂല്യങ്ങള്‍, തൊഴില്‍ വികസന അവസരങ്ങള്‍ ചൃതുടങ്ങിയ തന്ത്രങ്ങള്‍ മേഖല നടപ്പാക്കണം


സ്വകാര്യ മേഖലാ ബാങ്കുകളിലെ ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. 2023-24 ല്‍ രാജ്യത്തെ ബാങ്കിംഗിന്റെ പ്രവണതയും പുരോഗതിയും സംബന്ധിച്ച ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് കൊഴിഞ്ഞുപോക്ക് ഏകദേശം 25 ശതമാനമായി വര്‍ധിച്ചു. ഇത് ബാങ്കിംഗില്‍ അപകടസാധ്യത സൃഷ്ടിക്കുന്നു.

തിരഞ്ഞെടുത്ത സ്വകാര്യമേഖലാ ബാങ്കുകളിലും ചെറുകിട ധനകാര്യ ബാങ്കുകളിലും (എസ്എഫ്ബി) ജീവനക്കാരുടെ അട്രിഷന്‍ നിരക്ക് ഉയര്‍ന്നതാണെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

2023-24 കാലയളവില്‍ സ്വകാര്യ ബാങ്കുകളുടെ മൊത്തം ജീവനക്കാരുടെ എണ്ണം പൊതുമേഖലാ ബാങ്കുകളെ (പിഎസ്ബി) മറികടന്നു. എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി അവരുടെ ആട്രിഷന്‍ കുത്തനെ വര്‍ധിച്ചു, ശരാശരി ആട്രിഷന്‍ നിരക്ക് ഏകദേശം 25 ശതമാനമാണ്.

ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് സ്ഥാപനപരമായ അറിവ് നഷ്ടപ്പെടുന്നതിനും റിക്രൂട്ട്മെന്റ് ചെലവുകള്‍ വര്‍ധിപ്പിക്കുന്നതിനും പുറമെ ഉപഭോക്തൃ സേവനങ്ങളിലെ തടസ്സങ്ങളും സൃഷ്ടിക്കുന്നു.

മെച്ചപ്പെട്ട ഓണ്‍ബോര്‍ഡിംഗ് പ്രക്രിയകള്‍, മികച്ച പരിശീലനം, തൊഴില്‍ വികസന അവസരങ്ങള്‍, മെന്റര്‍ഷിപ്പ് പ്രോഗ്രാമുകള്‍, മത്സര ആനുകൂല്യങ്ങള്‍, ജീവനക്കാരുടെ ഇടപഴകല്‍ വളര്‍ത്തിയെടുക്കുന്നതിനുള്ള ജോലിസ്ഥല സംസ്‌കാരം എന്നിവ പോലുള്ള തന്ത്രങ്ങള്‍ ബാങ്കുകള്‍ നടപ്പിലാക്കേണ്ടതുണ്ട്.

വായ്പ അനുവദിക്കുന്നതില്‍ നിരവധി ക്രമക്കേടുകള്‍ നിരീക്ഷിക്കപ്പെട്ട സാഹചര്യത്തില്‍, മേല്‍നോട്ടത്തിലുള്ള സ്ഥാപനങ്ങളോട്, ഉചിതമായ പരിഹാര നടപടികള്‍ സ്വീകരിക്കാനും സ്വര്‍ണ വായ്പകളുടെ നയങ്ങളും നടപടിക്രമങ്ങളും രീതികളും സമയബന്ധിതമായി അവലോകനം ചെയ്യാനും ആര്‍ബിഐ നര്‍ദ്ദേശിച്ചു.

സ്വര്‍ണ വായ്പാ പോര്‍ട്ട്ഫോളിയോകള്‍ സൂക്ഷ്മമായി നിരീക്ഷിക്കാനും ഔട്ട്സോഴ്സ് ചെയ്ത പ്രവര്‍ത്തനങ്ങളിലും മൂന്നാം കക്ഷി സേവന ദാതാക്കളിലും മതിയായ നിയന്ത്രണങ്ങള്‍ ഉറപ്പാക്കാനും ആര്‍ബിഐ നിര്‍ദ്ദേശിച്ചു.

കാലാവസ്ഥാ വ്യതിയാനത്തിന്റെ അപകടസാധ്യതകള്‍ സാമ്പത്തിക സ്ഥാപനങ്ങളുടെ ലാഭക്ഷമത, വളര്‍ച്ചാ സാധ്യതകള്‍, പണപ്പെരുപ്പത്തിന്റെ ചലനാത്മകത എന്നിവയെ ബാധിക്കുമെന്നും അതുവഴി സാമ്പത്തിക സ്ഥിരതയെയും വില സ്ഥിരതയെയും ബാധിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

നിയന്ത്രിത സ്ഥാപനങ്ങള്‍ ഈ ആശങ്കകള്‍ വിലയിരുത്തുന്നതിന്, റെഗുലേറ്ററി, സൂപ്പര്‍വൈസറി ചട്ടക്കൂടുകള്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്, അത് കൂട്ടിച്ചേര്‍ത്തു.