5 April 2024 6:32 AM GMT
Summary
- എച്ച്ഡിഎഫ്‌സി ബാങ്കിന്റെ വായ്പകള്‍ 1.6 ശതമാനം വര്‍ധിച്ച് 25.08 ലക്ഷം കോടി രൂപയിലെത്തി
- നിക്ഷേപ വളര്‍ച്ച കൈവരിക്കുന്നതിലാണ് ബാങ്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്
- ബാങ്ക് നിക്ഷേപത്തിലേക്ക് കൂട്ടിച്ചേര്‍ത്തത് 1.66 ലക്ഷം കോടി രൂപ
2024 മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ നിക്ഷേപ വളര്‍ച്ചയില്‍ എച്ച്ഡിഎഫ്‌സി ബാങ്ക് റെക്കോര്‍ഡിട്ടു.
1.66 ലക്ഷം കോടി രൂപയാണ് 2023-24 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ ബാങ്ക് നിക്ഷേപത്തിലേക്ക് കൂട്ടിച്ചേര്‍ത്തത്.
എച്ച്ഡിഎഫ്‌സിയുമായുള്ള ലയനത്തിനു ശേഷം എച്ച്ഡിഎഫ്‌സി ബാങ്കിന്റെ നിക്ഷേപത്തില്‍ 1,66,000 കോടി രൂപയുടെ വര്‍ധനയാണ് 2024 ജനുവരി-മാര്‍ച്ച് പാദത്തിലുണ്ടായത്.
ഇക്കാലയളവില്‍ എച്ച്ഡിഎഫ്‌സി ബാങ്കിന്റെ വായ്പകള്‍ 1.6 ശതമാനം വര്‍ധിച്ച് 25.08 ലക്ഷം കോടി രൂപയിലുമെത്തി.
എച്ച്ഡിഎഫ്‌സിയുമായുള്ള ലയനത്തിന് ശേഷം നിക്ഷേപ വളര്‍ച്ച വര്‍ദ്ധിപ്പിക്കുന്നതിലാണ് ബാങ്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.