image

7 Feb 2024 10:12 AM

Banking

എച്ച്ഡിഎഫ്സി ബാങ്ക് 750 മില്യണ്‍ ഡോളര്‍ സമാഹരിക്കുന്നു

MyFin Desk

HDFC Bank raises $750 million
X

Summary

  • ഗിഫ്റ്റ് സിറ്റി ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെന്ററില്‍ നിന്നാണ് ധനസമാഹരണം
  • സീനിയര്‍ അണ്‍സെക്യൂര്‍ഡ് ബോണ്ടുകള്‍ വഴിയാണ് ഫണ്ട് സമാഹരിച്ചത്‌
  • ഹരിത, സാമൂഹിക പദ്ധതികള്‍ക്കായി നോട്ട് ഇഷ്യൂവില്‍ നിന്നുള്ള മൊത്തം വരുമാനം വിനിയോഗിക്കും


ഡൽഹി: ഗുജറാത്തിലെ ഗാന്ധിനഗറിലുള്ള ഗിഫ്റ്റ് സിറ്റി ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെന്ററില്‍ (ഐഎഫ്എസ്സി) നിന്ന് 750 മില്യണ്‍ യുഎസ് ഡോളര്‍ സമാഹരിച്ചതായി എച്ച്ഡിഎഫ്സി ബാങ്ക് ചൊവ്വാഴ്ച അറിയിച്ചു.

യുഎസ് ഡോളര്‍ മൂല്യമുള്ള സീനിയര്‍ അണ്‍സെക്യൂര്‍ഡ് ബോണ്ടുകള്‍ വഴിയാണ് ഫണ്ട് സമാഹരിച്ചതെന്ന് എച്ച്ഡിഎഫ്സി ബാങ്ക് റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു.

എച്ച്ഡിഎഫ്സി ബാങ്ക് സുസ്ഥിര ധനകാര്യ ചട്ടക്കൂടില്‍ നിശ്ചയിച്ചിട്ടുള്ള യോഗ്യതാ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായ ഹരിത, സാമൂഹിക പദ്ധതികള്‍ക്കായി നോട്ട് ഇഷ്യൂവില്‍ നിന്നുള്ള മൊത്തം വരുമാനം വിനിയോഗിക്കും.