image

24 Jan 2024 8:23 AM GMT

Banking

2 കോടി ക്രെഡിറ്റ് കാര്‍ഡ് ഇഷ്യു ചെയ്ത ആദ്യ ബാങ്ക് എന്ന നേട്ടവുമായി എച്ച്ഡിഎഫ്‌സി ബാങ്ക്

MyFin Desk

hdfc bank became the first bank to issue 2 crore credit cards
X

Summary

  • ആര്‍ബിഐയുടെ കണക്കുകള്‍പ്രകാരം 9.6 കോടി ക്രെഡിറ്റ് കാര്‍ഡുകളാണു ബാങ്കുകള്‍ ഇഷ്യു ചെയ്തിരിക്കുന്നത്
  • 2001 മുതലാണ് ക്രെഡിറ്റ് കാര്‍ഡ് ബിസിനസിലേക്ക് എച്ച്ഡിഎഫ്‌സി ബാങ്ക് പ്രവേശിച്ചത്
  • രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കാണു എച്ച്ഡിഎഫ്‌സി ബാങ്ക്


രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്‌സി ബാങ്ക് 2 കോടി ക്രെഡിറ്റ് കാര്‍ഡ് ഇഷ്യു ചെയ്ത ആദ്യ ബാങ്ക് എന്ന നേട്ടം കൈവരിച്ചിരിക്കുകയാണ്.

എച്ച്ഡിഎഫ്‌സി ബാങ്കിന്റെ 2 കോടി ക്രെഡിറ്റ് കാര്‍ഡുകളാണ് ഇപ്പോള്‍ പ്രാബല്യത്തിലുള്ളത്.

ജനുവരി 16 നാണ് ഈ അപൂര്‍വ നേട്ടം കൈവരിച്ചതെന്ന് ബാങ്ക് ഇന്നലെ അറിയിച്ചു.

2001 മുതലാണ് ക്രെഡിറ്റ് കാര്‍ഡ് ബിസിനസിലേക്ക് എച്ച്ഡിഎഫ്‌സി ബാങ്ക് പ്രവേശിച്ചത്.

1 കോടി ക്രെഡിറ്റ് കാര്‍ഡ് ഇഷ്യു ചെയ്ത ബാങ്കായി എച്ച്ഡിഎഫ്‌സി ബാങ്ക് മാറിയത് 2017-ലാണ്.

പിന്നീട് 2 കോടിയിലെത്താന്‍ ആറ് വര്‍ഷം മാത്രമാണ് വേണ്ടി വന്നത്.

ആര്‍ബിഐയുടെ കണക്കുകള്‍പ്രകാരം 9.6 കോടി ക്രെഡിറ്റ് കാര്‍ഡുകളാണു മൊത്തത്തില്‍ ഇന്ത്യയിലെ ബാങ്കുകള്‍ ഇഷ്യു ചെയ്തിരിക്കുന്നത്.

ഇതില്‍ 21 ശതമാനമാണ് എച്ച്ഡിഎഫ്‌സി ബാങ്കിന്റെ വിപണി വിഹിതം.

ക്രെഡിറ്റ് കാര്‍ഡ് ബിസിനസില്‍ ഏറ്റവും അവസാനമായി പ്രവേശിച്ച മുന്‍നിര ബാങ്കാണ് എച്ച്ഡിഎഫ്‌സി ബാങ്ക്. 2001-ലാണ് എച്ച്ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കിയത്. എന്നാല്‍ എസ്ബി ഐ 1997-ലും ഐസിഐസിഐ ബാങ്ക് 2000-ലും ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കി.