18 March 2025 6:25 PM IST
Summary
- 2023 നവംബറില്‍ ക്രെഡിറ്റ് കാര്‍ഡ് വായ്പാ കുടിശ്ശിക വളര്‍ച്ച 34%ആയിരുന്നു
- ഇപ്പോള്‍ അത് 13 ശതമാനമായി കുറഞ്ഞു
എന്‍ബിഎഫ്സികളിലെ വായ്പ നിയന്ത്രണം ഫലം കണ്ടെന്ന് ആര്‍ബിഐ. ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശിക 13 ശതമാനമായി കുറഞ്ഞു.
2023ല്‍ രാജ്യത്ത് സുരക്ഷിതമല്ലാത്ത വായ്പകളില്‍ വന്‍വര്‍ധന രേഖപ്പെടുത്തിയിരുന്നു. ആ വര്‍ഷം നവംബറില്‍ ക്രെഡിറ്റ് കാര്‍ഡ് വായ്പാ കുടിശ്ശികയുടെ വളര്‍ച്ച നിരക്ക് 34 ശതമാനമായിരുന്നു. പിന്നാലെ ഇത്തരം സുരക്ഷിതമല്ലാത്ത വായ്പകള്‍ക്കെതിരെ റിസര്‍വ് ബാങ്ക് നിയന്ത്രണം കൊണ്ടുവന്നു.
എന്‍ബിഎഫ്സികളില്‍ നിക്ഷേപത്തെ മറികടന്ന് വായ്പ തുക ഉയര്‍ന്നപ്പോഴായിരുന്നു ഇത്. ഈ വര്‍ഷം ജനുവരിയില്‍ ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശികയുള്ള വായ്പ നിരക്ക് 13 ശതമാനമായി കുറഞ്ഞുവെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കി. 2023 നവംബറില്‍ ഇത് 24 ശതമാനമായിരുന്നു വ്യക്തിഗത വായ്പ അടക്കമുള്ള, ഈടില്ലാത്ത വായ്പകളിലെ കുടിശ്ശിക. ഇത് വെറും എട്ട് ശതമാനത്തിലേക്ക് എത്തിയതായും ആര്‍ബിഐ റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു.
അതേസമയം ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശിക വരുത്തുന്നവര്‍ക്ക് ബാങ്കുകള്‍ ഈടാക്കുന്ന പലിശ പരിധി ഉയര്‍ത്തിയതും കുടിശ്ശിക വരുത്തുന്നത് കുറയാന്‍ ഇടയാക്കിരുന്നു.