17 Oct 2024 4:02 PM GMT
Summary
- ഡിജിറ്റല്‍ സ്‌കോര്‍കാര്‍ഡ് അടിസ്ഥാനമാക്കി എളുപ്പത്തിലുള്ള വായ്പകള്‍ ലഭ്യമാക്കും
- വായ്പകള്‍ക്ക് ഉടനടി തത്വത്തിലുള്ള അനുമതി നല്‍കുന്നു
എംഎസ്എംഇകളുടെ വളര്‍ച്ച ദ്രുതഗതിയിലാക്കുന്നതിനായി സിഎസ്ബി ബാങ്ക് പുതിയ എസ്എംഇ ടര്‍ബോ വായ്പാ പദ്ധതി അവതരിപ്പിച്ചു. ലളിതമായ വായ്പ പരിഹാര പദ്ധതിയിലൂടെ വിവിധ മേഖലകളിലുള്ള എംഎസ്എംഇകള്‍ക്ക് വേഗത്തിലുള്ളതും തടസ്സരഹിതവുമായ വായ്പ ലഭ്യമാക്കുകയാണ് ലക്ഷ്യം.
5 കോടി വരെ വായ്പ, ഓവര്‍ഡ്രാഫ്റ്റ്, ടേം ലോണ്‍, വ്യാപാര സൗകര്യങ്ങള്‍, ഉടനടി തത്വത്തിലുള്ള അനുമതി, വായ്പയ്ക്ക് ലളിതമാക്കിയ സ്‌കോര്‍കാര്‍ഡിന്റെ അടിസ്ഥാനത്തിലുള്ള അനുമതി എന്നിവയാണ് എസ്എംഇ ടര്‍ബോ വായ്പയുടെ പ്രധാന സവിശേഷതകള്‍.
ഈ പദ്ധതി എംഎസ്എംഇകളെ പൂര്‍ണ്ണ ശേഷിയില്‍ എത്തിക്കുന്നതിന് കൂടുതല്‍ സുതാര്യമായ വായ്പ പരിഹാരങ്ങള്‍ ലഭ്യമാക്കുന്നതിനായാണ് ഒരുക്കിയിരിക്കുന്നത്. ഉടനടി തത്വത്തിലുള്ള അനുമതി നല്‍കിക്കൊണ്ട് എസ്എംഇകള്‍ക്ക് വായ്പ ലഭ്യമാക്കുന്ന രീതിയാണ് പദ്ധതിയിലുള്ളത്.
വായ്പ പ്രക്രിയയില്‍ സാധാരണയുള്ള തടസ്സങ്ങള്‍ ഒഴിവാക്കുന്നതിലൂടെ ചെറുകിട ബിസിനസുകളെ ശാക്തീകരിക്കുകയും വേഗത്തിലുള്ള വളര്‍ച്ച സാധ്യമാക്കുകയും ചെയ്യും. വ്യവസായ വിദഗ്ധരുമായി സഹകരിച്ചാണ് സ്‌കോര്‍കാര്‍ഡ് വികസിപ്പിച്ചിരിക്കുന്നതെന്ന് എസ്എംഇ ബിസിനസ് ഗ്രൂപ്പ് മേധാവി ശ്യാം മണി പറഞ്ഞു.
ഇന്നത്തെ ബിസിനസ് സാഹചര്യത്തില്‍ എംഎസ്എംഇകളെ വളരാന്‍ സഹായിക്കുന്നതിനുള്ള സിഎസ്ബി ബാങ്കിന്റെ ദൗത്യത്തിന്റെ ഭാഗമാണ് ഈ പദ്ധതി.