2 Nov 2024 3:27 PM IST
Credit Card Growth Slows
Summary
- ഉത്സവ സീസണില്‍ പോലും പുതിയ ക്രെഡിറ്റ് കാര്‍ഡ് വിതരണം കുറഞ്ഞു
- പുതിയ കാര്‍ഡ് വിതരണത്തില്‍ മുന്നില്‍ എച്ച് ഡി എഫ് സിയും എസ് ബി ഐയും
ക്രെഡിറ്റ് കാര്‍ഡ് വിതരണം മന്ദഗതിയില്‍. ക്രെഡിറ്റ് കാര്‍ഡ് തിരിച്ചടവുകളില്‍ കുടിശ്ശിക വര്‍ധിക്കുന്നത് പുതിയ കാര്‍ഡുകള്‍ ഇഷ്യൂ ചെയ്യുന്നതില്‍ നിന്നും ബാങ്കുകളെ പിന്തിരിപ്പിക്കുന്നതായി ആര്‍ബിഐ റിപ്പോര്‍ട്ട്. ഉത്സവ സീസണില്‍ പോലും പുതിയ ക്രെഡിറ്റ് കാര്‍ഡ് വിതരണം മന്ദഗതിയിലായത് ഇക്കാരണത്താലാണെന്നാണ് വിലയിരുത്തല്‍.
പുതിയ കാര്‍ഡ് വിതരണത്തില്‍ ഏറിയ പങ്കും എച്ച്ഡിഎഫ്‌സി ബാങ്കിന്റെയും എസ്ബിഐയുടേയും നേതൃത്വത്തിലാണ്.
പുതിയ കാര്‍ഡ് ഇഷ്യൂവുകളുടെ വേഗത ഓഗസ്റ്റില്‍ 920,000 ആയിരുന്നത് സെപ്റ്റംബറില്‍ 620,000 ആയി കുറഞ്ഞു. ഇത് ഏതാണ്ട് മൂന്നിലൊന്നിന്റെ ഇടിവ്. സജീവമായ ക്രെഡിറ്റ് കാര്‍ഡുകളുടെ ആകെ എണ്ണം ഇപ്പോള്‍ 106 ദശലക്ഷത്തിലെത്തി. സുരക്ഷിതമല്ലാത്ത വായ്പകളെ കുറിച്ച് ബാങ്കുകള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തി വരികയാണ്. ഈ പ്രവണത സമീപ ഭാവിയിലും നിലനില്‍ക്കുമെന്നാണ് കണക്കാക്കുന്നത്.