image

28 March 2024 6:47 AM GMT

Banking

വിവിധ സഹകരണ ബാങ്കുകള്‍ക്ക് പിഴയിട്ട് ആര്‍ബിഐ

MyFin Desk

വിവിധ സഹകരണ ബാങ്കുകള്‍ക്ക് പിഴയിട്ട് ആര്‍ബിഐ
X

Summary

  • സഹകരണ ബാങ്കുകളുടെ തട്ടിപ്പുകള്‍ക്ക് സാക്ഷിയായിട്ടുള്ള സംസ്ഥാനമാണ് കേരളം.
  • തമിഴ്‌നാട്, മഹാരാഷ്ട്ര, ഹിമാചല്‍ എന്നീ സംസ്ഥാനങ്ങളിലെ സഹകരണ ബാങ്കുകളാണ് നിയമ ലംഘനം നടത്തിയത്
  • പരിധിയില്‍ കൂടുതല്‍ വായ്പ നല്‍കിയതും പണം വകമാറ്റിയതുമായി ബന്ധപ്പെട്ട് വരെ ആരോപണങ്ങളുണ്ട്.


സഹകരണ ബാങ്കുകള്‍ക്ക് അത്ര നല്ലകാലമല്ലെന്നാണ് ഈ മേഖലയില്‍ നിന്നുള്ള വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. നിയമ ലംഘനങ്ങളേറെയും കേള്‍ക്കുന്നത് കേരളത്തിലെ സഹകരണ ബാങ്കുകളില്‍ നിന്നാണ്. എന്നാല്‍ ഇത്തവണ ഇതര സംസ്ഥാനങ്ങളിലെ സഹകരണ ബാങ്കുകളാണ് നിയമ ലംഘനത്തിലേര്‍പ്പെട്ടിരിക്കുന്നത്.

ഹിമാചല്‍ പ്രദേശിലെ മാണ്ഡി സഹകരണ ബാങ്കിനാണ് റിയര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കുരുക്കിട്ടത്. ഇന്റര്‍-ബാങ്ക് എക്‌സ്‌പോഷന്‍ പരിധി ലംഘിച്ചതിന് ആറ് ലക്ഷം രൂപയാണ് പിഴയിട്ടത്.

പ്രൈമറി അര്‍ബര്‍ കോര്‍പ്പറേറ്റീവ് ബാങ്കുകള്‍ മറ്റ് ബാങ്കുകളില്‍ നിക്ഷേപം നടത്തുന്നത് സംബന്ധിച്ച് ആര്‍ബിഐ ചില വ്യവസ്ഥകള്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. 1949 ലെ ബാങ്കിംഗ് റെഗുലേഷന്‍ ആക്ടിലെ വ്യവസ്ഥകള്‍ പാലിക്കാത്തതിനാലാണ് പിഴയെന്ന് ആര്‍ബിഐ വ്യക്തമാക്കിയിട്ടുണ്ട്.

ഉപഭോക്തൃ അക്കൗണ്ടുകളുടെ കെവൈസി കാലാനുസൃതമായി അപ്ഡേറ്റ് ചെയ്യുന്നതില്‍ പരാജയപ്പെട്ടതിന് പശ്ചിമ ബംഗാളിലെ ഹൗറ ഡിസ്ട്രിക്റ്റ് സെന്‍ട്രല്‍ കോ-ഓപ്പറേറ്റീവ് ബാങ്കിന് സെന്‍ട്രല്‍ ബാങ്ക് ഒരു ലക്ഷം രൂപ പിഴ ചുമത്തി. അക്കൗണ്ടുകളുടെ അപകടസാധ്യത തരംതിരിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തുന്നതിലും ബാങ്ക് പരാജയപ്പെട്ടിരുന്നു.

തമിഴ്നാട്ടിലെ രാജപാളയത്തുള്ള രാജപാളയം കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്കില്‍ ഡയറക്ടര്‍മാരുടെ ബന്ധുക്കള്‍ക്ക് വായ്പ നല്‍കിയതിനും ചില അംഗങ്ങള്‍ക്ക് 2022 സാമ്പത്തിക വര്‍ഷത്തില്‍ നിശ്ചിത പരിധിയില്‍ കൂടുതല്‍ വായ്പ അനുവദിച്ചതിനും ആര്‍ബിഐ 75,000 രൂപ പിഴ ചുമത്തിയിട്ടുണ്ട്.

അതേസമയം നിശ്ചിത തീയതിക്കുള്ളില്‍ ഡെപ്പോസിറ്റര്‍ എജ്യുക്കേഷന്‍ ആന്‍ഡ് അവെയര്‍നസ് ഫണ്ടിലേക്ക് അര്‍ഹമായ തുക ട്രാന്‍സ്ഫര്‍ ചെയ്യാത്തതിന് മുംബൈയിലെ എക്‌സലന്റ് കോ-ഓപ്പറേറ്റീവ് ബാങ്കിന് ഒരു ലക്ഷം രൂപ പിഴ ചുമത്തിയിട്ടുണ്ട്.

മഹാരാഷ്ട്രയിലെ ഔറംഗബാദിലുള്ള സ്റ്റാന്‍ഡേര്‍ഡ് അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കില്‍ നിന്ന് 50,000 രൂപ പിഴ ഈടാക്കിയതിന് 2023 സാമ്പത്തിക വര്‍ഷത്തിനുള്ളില്‍ ഡെപ്പോസിറ്റര്‍ എജ്യുക്കേഷന്‍ ആന്‍ഡ് അവെയര്‍നസ് ഫണ്ടിലേക്ക് അര്‍ഹമായ തുക ട്രാന്‍സ്ഫര്‍ ചെയ്തിട്ടില്ലെന്ന് പ്രസ്താവനയില്‍ പറയുന്നു.