23 Sep 2023 10:05 AM GMT
Summary
ലോൺ ആപ്പ് സംബന്ധിച്ച് പരാതിയുള്ളവർക്ക് 94 97 98 09 00 എന്ന നമ്പറിൽ
ലോൺ ആപ്പുകൾ ഉപയോഗിച്ച് വായ്പ തട്ടിപ്പുകൾ നടത്തുന്നവർക്കെതിരെ പരാതി നൽകാൻ പ്രത്യേക വാട്സാപ്പ് നമ്പർ ഒരുക്കി പോലീസ്. ലോൺ ആപ്പ് സംബന്ധിച്ച് പരാതിയുള്ളവർക്ക് 94 97 98 09 00 എന്ന നമ്പറിൽഅക്കാര്യം അറിയിക്കാം. ഫോട്ടോ, വീഡിയോ, ടെക്സ്റ്റ്, ശബ്ദസന്ദേശം എന്നിവയായി പരാതി നൽകാം. അംഗീകൃതമല്ലാത്ത ലോൺ ആപ്പ് തട്ടിപ്പുകൾ സംബന്ധിച്ച പരാതികളിൻമേൽ 24 മണിക്കൂറും പോലീസിനെ ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറാം.
ലോൺ ആപ്പുകൾ വഴിയുള്ള തട്ടിപ്പുകൾ വ്യാപകമായതും അതുമായി ബന്ധപ്പെട്ട അനിഷ്ട സംഭങ്ങൾ ഉണ്ടായതിനെയും തുടർന്നാണ് നടപടി. ലോൺ ആപ്പ് കാരണം ചില കുടുംബങ്ങൾ ആത്മഹത്യയിൽ അഭയം പ്രാപിക്കേണ്ടി വന്നു . ലോൺ ആപ്പ് വഴി എടുത്ത വായ്പ തിരിച്ചടക്കാത്തതിനെ തുടർന്ന് നിരന്തരമായ മാനസിക പീഡനം സഹിക്കേണ്ടി വന്നതിനെ തുടർന്നാണ് കുടുംബങ്ങൾ ആത്മത്യ ചെയ്തതെന്നാണ് റിപോർട്ടുകൾ. സംസ്ഥാനത്തും പുറത്തും ലോൺ ആപ്പ് വഴി വായ്പ എടുത്ത വളരെ അധികം ആൾക്കാർ വലിയ മാനസിക സംഘര്ഷത്തിലാണ്.
സാമ്പത്തികത്തട്ടിപ്പ് ഉൾപ്പെടെയുള്ള സൈബർ തട്ടിപ്പുകളെക്കുറിച്ച് അറിയിക്കാനുള്ള 1930 എന്ന സൈബർ ഹെല്പ് ലൈൻ നമ്പറിൽ നേരിട്ട് വിളിച്ചും വിവരങ്ങൾ നൽകാവുന്നതാണ്.