image

14 Nov 2023 5:25 AM GMT

Banking

ബാങ്കുകളിലെ ഓഹരികള്‍ വില്‍ക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

MyFin Desk

divestment: Govt looks to offload 5-10% in some public sector banks
X

Summary

  • ഓഫർ ഫോർ സെയിൽ മാര്‍ഗത്തിലൂടെ ബാങ്കുകള്‍ക്ക് ഓഹരി വില്‍ക്കുന്നതിനാണ് മുന്‍ഗണന
  • ബാങ്കുകൾ സമര്‍പ്പിക്കുന്ന മൂലധന സമാഹരണ പദ്ധതികളെ അടിസ്ഥാനമാക്കിയാകും അന്തിമ പ്രഖ്യാപനം
  • നിഫ്റ്റി പിഎസ്‌യു ബാങ്ക് സൂചിക കഴിഞ്ഞ വര്‍ഷം 34 ശതമാനം മുന്നേറി.


പൊതുമേഖലാ ബാങ്കുകളിലെ 5 മുതല്‍ 10 ശതമാനം വരെ ഓഹരികൾ വിറ്റഴിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നു. നിലവില്‍ സര്‍ക്കാരിന് 80 ശതമാനത്തിലധികം ഓഹരി പങ്കാളിത്തമുള്ള ബാങ്കുകളിലെ ഓഹരികളാണ് വില്‍ക്കുക. ഇതു സംബന്ധിച്ച പദ്ധതി ഉടന്‍ പ്രഖ്യാപിക്കപ്പെടുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇക്ണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക്, പഞ്ചാബ് & സിന്ദ് ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, യൂക്കോ ബാങ്ക് എന്നീ ആറ് പൊതുമേഖലാ ബാങ്കുകളിലാണ് സർക്കാരിന് 80 ശതമാനത്തിലധികം ഓഹരി പങ്കാളിത്തമുള്ളത്. ഈ ബാങ്കുകളിലെ സര്‍ക്കാരിന്‍റെ ഓഹരിപങ്കാളിത്തം ഇങ്ങനെയാണ്

പൊതുമേഖലാ ബാങ്കുകളുടെ (പി‌എസ്‌ബി) ഓഹരി വിലകളില്‍ സമീപകാലത്തുണ്ടായ കുത്തനെയുള്ള കുതിച്ചുചാട്ടത്തില്‍ നിന്ന് നേട്ടം ഉണ്ടാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

റൈറ്റ്സ് ഇഷ്യൂ അല്ലാതെ ഓഫർ ഫോർ സെയിൽ മാര്‍ഗത്തിലൂടെ ബാങ്കുകള്‍ക്ക് ഓഹരി വില്‍ക്കുന്നതിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. ബാങ്കുകൾക്ക് മൂലധനം ആവശ്യമാണെങ്കിൽ ഇതിനു പിന്നാലെ പബ്ലിക് ഓഫറിലേക്ക് നീങ്ങാവുന്നതാണ്. ഇതിലൂടെ സർക്കാർ കുറച്ച് ഓഹരികൾ വിറ്റഴിക്കുകയും അത്രതന്നെ പുതിയ ഇക്വിറ്റികള്‍ ബാങ്കുകള്‍ പുറത്തിറക്കുകയും ചെയ്യും. ബാങ്കുകൾ സമര്‍പ്പിക്കുന്ന മൂലധന സമാഹരണ പദ്ധതികളെ അടിസ്ഥാനമാക്കിയായിരിക്കും ഓരോ ബാങ്കിന്‍റെയും ഓഹരി വില്‍പ്പന.

കഴിഞ്ഞ വർഷം, നിഫ്റ്റി പ്രൈവറ്റ് ബാങ്ക് സൂചികയിലെ 6.9 ശതമാനം ഉയർച്ച പ്രകടമാക്കിയപ്പോള്‍ നിഫ്റ്റി പിഎസ്‌യു ബാങ്ക് സൂചിക 34 ശതമാനം മുന്നേറി. ഈ കാലയളവിൽ നിഫ്റ്റി 50 6.4% ഉയർന്നു. മേല്‍പ്പറഞ്ഞ ആറു ബാങ്കുകളില്‍ ഏറ്റവും വലുതായ ബാങ്ക് ഓഫ് ഇന്ത്യയുടെ 10 ശതമാനം ഓഹരികള്‍ വിറ്റാല്‍ നിലവിലെ വിപണി മൂല്യം അനുസരിച്ച് ഏകദേശം 4,400 കോടി രൂപ ലഭിക്കും.