image

27 Sep 2023 12:12 PM GMT

Banking

ഉത്കര്‍ഷ് ബാങ്ക് എടിഎമ്മില്‍ ഇനി യുപിഐ ഉപയോഗിച്ച് പണം പിന്‍വലിക്കാം

MyFin Desk

utkarsh bank atm can now withdraw money using upi
X

Summary

  • യുപിഐ ഉപയോഗിച്ചുള്ള ഇന്ററോപെറബിള്‍ കാര്‍ഡ് ലെസ്സ് ക്യാഷ് വി ത്ത്‌ഡ്രോവല്‍ (ഐസിസിഡബ്ല്യു) സംവിധാനത്തിലാണ് ഈ സേവനം ലഭ്യമാകുന്നത്.
  • ഒരു യുപിഐ ഐഡിയുമായി ലിങ്ക് ചെയ്തിരിക്കുന്ന ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളുള്ളവര്‍ക്കും ഈ സേവനം ലഭ്യമാകും.


കൊച്ചി: സ്‌മോള്‍ ഫിനാന്‍സ് ബാങ്കായ ഉത്കര്‍ഷ് ബാങ്ക് എടിഎം കൗണ്ടറുകളില്‍ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ) ഉപയോഗിച്ച് കാര്‍ഡ് ഇല്ലാതെ പണം പിന്‍വലിക്കാം. യുപിഐ ഉപയോഗിച്ചുള്ള ഇന്ററോപെറബിള്‍ കാര്‍ഡ് ലെസ്സ് ക്യാഷ് വി ത്ത്‌ഡ്രോവല്‍ (ഐസിസിഡബ്ല്യു) സംവിധാനത്തിലാണ് ഈ സേവനം ലഭ്യമാകുന്നത്.

എടിഎമ്മില്‍ യുപിഐ ക്യാഷ് പിന്‍വലിക്കല്‍ ഓപ്ഷന്‍ തെരഞ്ഞെടുത്ത ശേഷം സ്‌ക്രിനില്‍ ക്യുആര്‍ കോഡ് ഡിസ്പ്‌ളേ ട്രിഗര്‍ ചെയ്തു പിന്‍വലിക്കാന്‍ ഉദ്ദേശിക്കുന്ന തുക ടൈപ്പ് ചെയ്യണം. തുടര്‍ന്ന് ഐസിസിഡബ്ല്യു പ്രവര്‍ത്തനക്ഷമമാക്കിയ ഒരു യുപിഐ ആപ്പ് ഉപയോഗിച്ച് ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യണം. യുപിഐ പിന്‍കോഡ് നല്‍കുന്നതോടെ പണം പിന്‍വലിക്കാം.

മൊബൈല്‍ ഫോണില്‍ ബിഎച്ച്്‌ഐ ഉത്കര്‍ഷ്, ബിഎച്ച്‌ഐഎം യുപിഐ അല്ലെങ്കില്‍ ഏതെങ്കിലും ഐസിസിഡബ്ല്യു സൗകര്യമുള്ള യുപിഐ ആപ്ലിക്കേഷന്‍ എന്നിവ ഉപയോഗിച്ച് മറ്റു ബാങ്കുകളുടെ ഉപഭോക്താക്കള്‍ക്കും ഈ സേവനം ലഭ്യമാകും. ഒരു യുപിഐ ഐഡിയുമായി ലിങ്ക് ചെയ്തിരിക്കുന്ന ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളുള്ളവര്‍ക്കും അവരുടെ അക്കൗണ്ട് തിരഞ്ഞെടുത്ത് ഈ സംവിധാനത്തിലൂടെ ഇടപാടുകള്‍ നടത്താനാകും. യുപിഐ ഉപയോഗിച്ച് പ്രതിദിനം രണ്ട് ഇടപാടുകളോ അല്ലെങ്കില്‍ പരമാവധി 10,000 രൂപ വരെയോ പിന്‍വലിക്കാന്‍ സാധിക്കു.