7 Feb 2024 5:16 AM
Summary
- 2024 ജനുവരിയില്‍ കാനറ ബാങ്ക് ഓഹരികള്‍ ഇതുവരെ ഉയര്‍ന്നത് ൧൮%
- മൂന്നാം പാദത്തില്‍ കാനറ ബാങ്കിന്റെ ലാഭം 29 ശതമാനം വര്‍ധിച്ച് 3,656 കോടി രൂപയിലെത്തി
- ഫെബ്രുവരി 6 ന് എന്‍എസ്ഇയില്‍ വ്യാപാരത്തിനിടെ അഞ്ച് ശതമാനം മുന്നേറി 52 ആഴ്ചയിലെ ഉയര്‍ന്ന നിലയായ 548 രൂപയിലെത്തി
ഓഹരി വിഭജിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കാനറ ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് യോഗം ഫെബ്രുവരി 26 ന് ചേരും.
ഓഹരി വിഭജിക്കാന്‍ കമ്പനി ബോര്‍ഡ് അംഗീകാരം നല്‍കുന്നത് ആര്‍ബിഐയുടെ മുന്‍കൂര്‍ അനുമതിക്കും മറ്റ് നിയമപരമായ അംഗീകാരങ്ങള്‍ക്കും വിധേയമായിട്ടായിരിക്കും.
എക്‌സ്‌ചേഞ്ചില്‍ സമര്‍പ്പിച്ച ഫയലിംഗിലാണ് ഇക്കാര്യം ബാങ്ക് അറിയിച്ചത്.
ഇതേ തുടര്‍ന്ന് കാനറ ബാങ്ക് ഓഹരി ഫെബ്രുവരി 6 ന് എന്‍എസ്ഇയില്‍ വ്യാപാരത്തിനിടെ അഞ്ച് ശതമാനം മുന്നേറി 52 ആഴ്ചയിലെ ഉയര്‍ന്ന നിലയായ 548 രൂപയിലെത്തി.
2023-24 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ കാനറ ബാങ്കിന്റെ ലാഭം 29 ശതമാനം വര്‍ധിച്ച് 3,656 കോടി രൂപയിലെത്തിയിരുന്നു.
മുന്‍ വര്‍ഷം ഇതേ പാദത്തില്‍ ബാങ്ക് അറ്റാദായം നേടിയത് 2,832 കോടി രൂപയായിരുന്നു.
2024 ജനുവരിയില്‍ കാനറ ബാങ്ക് ഓഹരികള്‍ ഇതുവരെ ഉയര്‍ന്നത് 18 ശതമാനമാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 77 ശതമാനവും ഉയര്‍ന്നു.