image

2 Jan 2024 2:30 PM GMT

Banking

സ്ഥിര നിക്ഷേപത്തിന് 7.5% പലിശ വാഗ്ദാനം ചെയ്ത് ബാങ്ക് ഓഫ് ഇന്ത്യ

MyFin Desk

സ്ഥിര നിക്ഷേപത്തിന് 7.5% പലിശ വാഗ്ദാനം ചെയ്ത് ബാങ്ക് ഓഫ് ഇന്ത്യ
X

Summary

  • 175 ദിവസം കാലാവധിയുള്ള നിക്ഷേപങ്ങൾക്കാണിത് ബാധകം
  • ജനുവരി ഒന്ന് മുതല്‍ പുതിയ ഓഫര്‍ നിലവില്‍ വരും
  • ഡിസിബി ബാങ്ക് ഹാപ്പി സേവിംഗ്‌സ് അക്കൗണ്ട് ആരംഭിച്ചു


ബാങ്ക് ഓഫ് ഇന്ത്യ 175 ദിവസം മാത്രം കാലാവധിയുള്ള 2 കോടി രൂപയും അതിനുമുകളിലുമുള്ള നിക്ഷേപങ്ങള്‍ക്ക് പ്രതിവര്‍ഷം 7.50 ശതമാനം പലിശ നിരക്ക് നല്‍കുന്ന പുതിയ നിക്ഷേപക പദ്ധതി അവതരിപ്പിച്ചു. പദ്ധതി പ്രകാരം 2 കോടി രൂപ മുതല്‍ 50 കോടി രൂപയില്‍ താഴെയുള്ള തുകയാണ് സ്‌പെഷ്യല്‍ എഫ്ഡി (FD) സ്‌കീമില്‍ നിക്ഷേപിക്കാന്‍ സാധിക്കുക. ഈ ഓഫര്‍ നിലവിലുള്ള ഉപഭോക്താക്കള്‍ക്കും പുതിയവര്‍ക്കും ലഭ്യമാണ്.

ജനുവരി ഒന്ന് മുതല്‍ പുതിയ ഓഫര്‍ നിലവില്‍ വരും. നേരത്തെ ബാങ്ക് 174 ദിവസത്തെ നിക്ഷേപങ്ങള്‍ക്ക് സമാനമായ തുകയ്ക്ക് 6 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്തിരുന്ന നിക്ഷേപക പദ്ധതി അവതരിപ്പിച്ചിരുന്നു. ഈ സ്ഥിരനിക്ഷേപം 175 ദിവസത്തെ ഡെപ്പോസിറ്റിന് മാത്രമുള്ളതാണെന്നും ഇത് പരിമിതകാല ഓഫറാണെന്നും ബാങ്ക് അറിയിച്ചു.

ഡിസിബി ഹാപ്പി സേവിംഗ്‌സ് അക്കൗണ്ട്

ഇതോടൊപ്പം സ്വകാര്യ ബാങ്കായ ഡിസിബി ബാങ്ക് (DCB) ഹാപ്പി സേവിംഗ്‌സ് അക്കൗണ്ട് പ്രഖ്യാപിച്ചു. ഈ അക്കൗണ്ട് ഉടമകള്‍ക്ക് ഇന്ത്യയില്‍ ഉള്ള അവരുടെ യുപിഐ ഡെബിറ്റ് ഇടപാടുകള്‍ക്ക് ആകർഷകമായ ക്യാഷ്ബാക്ക് റിവാര്‍ഡുകള്‍ ലഭിക്കും. ഏറ്റവും കുറഞ്ഞ യുപിഐ ഇടപാട് തുക 500 രൂപയാണ്.

യുപിഐ ഇടപാടുകള്‍ക്ക് ഒരു സാമ്പത്തിക വര്‍ഷത്തില്‍ 7,500 രൂപ വരെ റിവാര്‍ഡുകള്‍ ലഭിക്കും. ഹാപ്പി സേവിംഗ്‌സ് അക്കൗണ്ട് വഴി കൂടുതല്‍ ഇടപാടുകള്‍ നടത്തുന്തോറും ക്യാഷ്ബാക്ക് റിവാര്‍ഡുകള്‍ നേടാനാകും. ഈ ആനുകൂല്യം ലഭിക്കുന്നതിന് അക്കൗണ്ട് ഉടമകള്‍ അവരുടെ ഡിസിബി ഹാപ്പി സേവിംഗ്‌സ് അക്കൗണ്ടില്‍ ശരാശരി ത്രൈമാസ ബാലന്‍സ് 25,000 രൂപ നിലനിര്‍ത്തേണ്ടതുണ്ട്.