image

27 Sep 2023 10:54 AM GMT

Banking

ബാങ്ക് ഓഫ് മഹാരഷ്ട്രയ്ക്ക് കീര്‍ത്തി പുരസ്‌കാരം

MyFin Desk

kirti award to bank of maharashtra
X

Summary

  • മികച്ച രീതിയില്‍ രാജ്യഭാഷ നടപ്പാക്കുന്ന സ്ഥാപനങ്ങള്‍ക്കുള്ള ഏറ്റവും ഉയര്‍ന്ന പുരസ്‌കാരമാണിത്.


കൊച്ചി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കീര്‍ത്തി പുരസ്‌കാരം ബാങ്ക് ഓഫ് മഹാരാഷ്ട്രയ്ക്ക്. മികച്ച രീതിയില്‍ രാജ്യഭാഷ നടപ്പാക്കുന്ന സ്ഥാപനങ്ങള്‍ക്കുള്ള ഏറ്റവും ഉയര്‍ന്ന പുരസ്‌കാരമാണിത്. ബെസ്റ്റ് ഹൗസ് മാഗസിന്‍, ബെറ്റര്‍ ഇംപ്ലിമെന്റേഷന്‍ ഓഫ് ഒഫീഷ്യല്‍ ലാംഗ്വേജ് എന്നീ വിഭാഗങ്ങളിലാണ് പുരസ്‌കാരം ലഭിച്ചത്

പൂനെയില്‍ നടന്ന ചടങ്ങില്‍ ബെസ്റ്റ് ഹൗസ് മാഗസിനുള്ള ഒന്നാം സമ്മാനവും രാജഭാഷ മികച്ച രീതിയില്‍ നടപ്പാക്കിയതിനുളള രണ്ടാം സ്ഥാനവും ബാങ്ക് ഓഫ് മഹാരാഷ്ട്ര എം ഡിയും സി ഇ ഒയുമായ എ.എസ്. രാജീവ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാര്‍ മിശ്രയില്‍ നിന്ന് ഏറ്റുവാങ്ങി. രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ ഹരിവംശ് നാരായണന്‍ സിംഗ്, ആഭ്യന്തര വകുപ്പ് സെക്രട്ടറി അന്‍ഷുലി ആര്യ, ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സഹമന്ത്രി ഭാരതി പവാര്‍ എന്നിവര്‍ പങ്കെടുത്തു.

ബാങ്ക് ഓഫ് മഹാരാഷ്ട്ര എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ എ.ബി വിജയകുമാര്‍, ആശിഷ് പാണ്ഡെ, സി വി ഒ അമിത് ശ്രീവാസ്തവ, ജനറല്‍ മാനേജര്‍ കെ. രാജേഷ് കുമാര്‍, ഡെപ്യുട്ടി ജനറല്‍ മാനേജര്‍ ഡോ.രാജേന്ദ്ര ശ്രീവാസ്തവ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.