image

7 Feb 2024 11:25 AM GMT

Banking

നിക്ഷേപ സമാഹരണത്തില്‍ ബാങ്ക് ഓഫ് മഹാരാഷ്ട്ര മുന്നില്‍

MyFin Desk

bank of maharashtra leads public sector banks in investment mobilization
X

Summary

  • ഭൂരിഭാഗം വായ്പാ ദാതാക്കളും ഇരട്ട അക്ക വളര്‍ച്ച കൈവരിക്കുന്നതില്‍ ബുദ്ധിമുട്ട് നേരിടുന്നു.


പൊതുമേഖലാ ബാങ്കുകളുടെ നിക്ഷേപ സമാഹരണത്തില്‍ ബാങ്ക് ഓഫ് മഹാരാഷ്ട്ര ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തി.

2023 ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ 12 പൊതുമേഖലാ ബാങ്കുകളില്‍, ബാങ്ക് ഓഫ് മഹാരാഷ്ട്രയ്ക്കും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കും മാത്രമേ നിക്ഷേപങ്ങളില്‍ ഇരട്ട അക്ക വളര്‍ച്ച രേഖപ്പെടുത്താന്‍ സാധിച്ചിട്ടുള്ളു. ഭൂരിഭാഗം വായ്പാ ദാതാക്കളും ഇരട്ട അക്ക വളര്‍ച്ച കൈവരിക്കുന്നതില്‍ ബുദ്ധിമുട്ട് നേരിടുന്ന സമയത്താണ് ബാങ്ക് ഓഫ് മഹാരാഷ്ട്ര നേട്ടം കൈവരിച്ചത്.

പൊതുമേഖലാ ബാങ്കുകളുടെ പ്രസിദ്ധീകരിച്ച ത്രൈമാസ കണക്കുകള്‍നേട്ടവുമായി എസ്ബിഐ തൊട്ടുപിന്നിലുണ്ട്. എസ്ബിഐയുടെ മൊത്തം നിക്ഷേപം ഏകദേശം 18.5 മടങ്ങ് ഉയര്‍ന്ന് 45,67,927 കോടി രൂപയായി.

കുറഞ്ഞ നിരക്കിലുള്ള കാസ (CASA) നിക്ഷേപങ്ങളുടെ കാര്യത്തില്‍, ബാങ്ക് ഓഫ് മഹാരാഷ്ട്ര 50.19 ശതമാനം നേടി ഒന്നാം സ്ഥാനത്ത് തുടര്‍ന്നു. അസറ്റ് ക്വാളിറ്റിയുടെ കാര്യത്തില്‍, ബാങ്ക് ഓഫ് മഹാരാഷ്ട്രയും എസ്ബിഐയും യഥാക്രമം 2.04 ശതമാനം, 2.42 ശതമാനം എന്നിങ്ങനെ ഏറ്റവും കുറഞ്ഞ മൊത്ത നിഷ്‌ക്രിയ ആസ്തി റിപ്പോര്‍ട്ട് ചെയ്തുകൊണ്ട് പൊതുമേഖലാ ബാങ്കുകളില്‍ ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തി.

2024 സാമ്പത്തിക വര്‍ഷത്തിന്റെ ഒമ്പത് മാസങ്ങളില്‍, 12 പൊതുമേഖലാ ബാങ്കുകളും മൊത്തം 98,355 കോടി രൂപ അറ്റാദായം റിപ്പോര്‍ട്ട് ചെയ്തു, 2023 സാമ്പത്തിക ഷശ വര്‍ഷത്തിലെ മൊത്തം ലാഭം 104,649 കോടി രൂപയായിരുന്നു.