image

16 Oct 2023 5:53 AM GMT

Banking

ആക്‌സിസ് ബാങ്ക് സ്പര്‍ഷ് വാരം സംഘടിപ്പിച്ചു

MyFin Desk

axis bank with onam offers
X

Summary

  • കേള്‍ക്കുക, പ്രവര്‍ത്തിക്കുക, ആഘോഷിക്കുക എന്ന തത്വത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ വര്‍ഷത്തെ സ്പര്‍ഷ് വാര പരിപാടികള്‍.


കൊച്ചി: ഉപഭോക്താക്കളുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ആക്‌സിസ് ബാങ്ക് സ്പര്‍ഷ് വാരം ആചരിച്ചു. ആക്‌സിസ് ബാങ്കിന്റെ അയ്യായിരത്തിലേറെ ബ്രാഞ്ചുകളും റീട്ടെയില്‍ അസറ്റ് സെന്ററുകളും ഇതിന്റെ ഭാഗമായുള്ള പരിപാടികളില്‍ പങ്കാളികളായി.

ഇതിന്റെ ഭാഗമായി നിരവധി പരിപാടികള്‍ ബാങ്ക് സംഘടിപ്പിച്ചു. ``കേള്‍ക്കുക, പ്രവര്‍ത്തിക്കുക, ആഘോഷിക്കുക`' എന്ന തത്വത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ വര്‍ഷത്തെ സ്പര്‍ഷ് വാര പരിപാടികള്‍.

ഉപഭോക്താക്കളെ സംബന്ധിച്ച് തങ്ങള്‍ വെറുമൊരു ബാങ്ക് മാത്രമല്ല അവരുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ പിന്തുണക്കുന്ന പങ്കാളി കൂടിയാണെന്ന് ആക്‌സിസ് ബാങ്ക് ബാങ്കിംഗ് ഓപറേഷന്‍സ് ആന്റ് ട്രാന്‍സ്‌ഫോര്‍മേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സുബ്രത് മൊഹന്തി പറഞ്ഞു.