image

26 Feb 2024 2:45 PM GMT

Banking

എസ്ബിഐ ഉള്‍പ്പടെ 3 ബാങ്കുകള്‍ക്ക് മൊത്തം 3 കോടി രൂപ പിഴ

MyFin Desk

RBI eyes several payments banks for money laundering
X

Summary

  • ഏറ്റവും വലിയ പിഴ എസ്ബിഐക്ക്
  • നടപടി മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന്
  • ഇടപാടുകളെ ബാധിക്കുന്നതല്ല


റെഗുലേറ്ററി മാനദണ്ഡങ്ങൾ ലംഘിച്ചതിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക്, സിറ്റി യൂണിയൻ ബാങ്ക് എന്നീ ബാങ്കുകള്‍ക്കു മേല്‍ മൊത്തം ഏകദേശം 3 കോടി രൂപ പിഴ ചുമത്തിയതായി റിസർവ് ബാങ്ക് (ആർബിഐ) തിങ്കളാഴ്ച അറിയിച്ചു. 2014ലെ ഡെപ്പോസിറ്റർ എജ്യുക്കേഷൻ അവയർനസ് ഫണ്ട് സ്കീമുമായി ബന്ധപ്പെട്ട ചില മാനദണ്ഡങ്ങൾ ലംഘിച്ചതിന് എസ്ബിഐയ്ക്ക് നിന്ന് 2 കോടി രൂപ പിഴ ചുമത്തിയതാണ് ഇതില്‍ ഏറ്റവും ഉയർന്നത്.

വരുമാനം തിരിച്ചറിയൽ, ആസ്തി വർഗ്ഗീകരണം,വായ്പാ മാനദണ്ഡങ്ങൾ, എന്‍പിഎ അക്കൗണ്ടുകളിലെ വ്യതിചലനം, ഉപഭോക്തൃ കാര്യം എന്നിവയിൽ ആർബിഐ പുറപ്പെടുവിച്ച ചില നിർദ്ദേശങ്ങൾ പാലിക്കാത്തതിനാണ് സിറ്റി യൂണിയൻ ബാങ്ക് ലിമിറ്റഡിന് 66 ലക്ഷം രൂപ പിഴ ചുമത്തിയിട്ടുള്ളത്.

ചില നിർദേശങ്ങൾ പാലിക്കാത്തതിന് കനറാ ബാങ്കിൽ നിന്ന് 32.30 ലക്ഷം രൂപ പിഴയും ആർബിഐ ഈടാക്കിയിട്ടുണ്ട്.

ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികളുമായി ബന്ധപ്പെട്ട ചില വ്യവസ്ഥകൾ പാലിക്കാത്തതിന് ഒഡീഷയിലെ റൂർക്കേലയിലെ ഓഷ്യൻ ക്യാപിറ്റൽ മാർക്കറ്റ് ലിമിറ്റഡിന് 16 ലക്ഷം രൂപ പിഴ ചുമത്തി.

ഓരോ കേസിലും, പെനാൽറ്റികൾ റെഗുലേറ്ററി വ്യവസ്ഥകള്‍ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും സ്ഥാപനങ്ങൾ അവരുടെ ഇടപാടുകാരുമായി ഏർപ്പെട്ടിരിക്കുന്ന ഏതെങ്കിലും ഇടപാടിൻ്റെയോ കരാറിൻ്റെയോ സാധുതയെ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും ആർബിഐ പറഞ്ഞു.