image

13 Sept 2023 9:47 AM IST

Banking

ആദ്യ പാദത്തിൽ 29,875 കോടി രൂപയുടെ ഫിൻടെക്ക് വായ്പകൾ

MyFin Desk

29,875 crore in fintech loans
X

Summary

  • ആദ്യപാദത്തിൽ 2.22 കോടി വായ്പകൾ വിതരണം ചെയ്തു
  • 29 ,875 കോടി രൂപയുടെ വായ്പകൾ വിതരണം ചെയ്തു
  • വായ്പ വിതരണത്തിന്റെ 81ശതമാനവും 1000 കോടി വിതരണ മൂല്യമുള്ള 9 കമ്പനികൾ ആണ് നൽകുന്നത്.


ഫിൻ ടെക് കമ്പനികൾ 2023- 2024 വർഷത്തിന്റെ ആദ്യ പാദത്തിൽ 2.22 കോടി വായ്പകൾ വിതരണം ചെയ്തതായി ഫിൻ ടെക് അസോസിയേഷൻ ഫോർ കൺസ്യൂമർ എംപവർമെൻറ് (ഫേസ് )പുറത്ത് വിട്ട കണക്കുകൾ പറയുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തില്‍ ആദ്യപാദത്തിലെ വായ്പയേക്കാള്‍ 30.6 ശതമാനം കൂടുതലാണിത് . അതായത് 1.7 കോടി വായ്പകളാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ വിതരണം ചെയ്തത്.

നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യപാദം ടെക്ക് കമ്പനികൾ 29 ,875 കോടി രൂപയുടെ വായ്പകൾ വിതരണം ചെയ്തു. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ആദ്യപാദത്തിലെ വായ്പാ തുക 22682 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 31.7 ശതമാനം വർധനവ് കാണിക്കുന്നുണ്ട്. 2023 സാമ്പത്തിക വർഷത്തിലെ അവസാന പാദത്തിലെ വായ്പ തുകയുമായി താരതമ്യം ചെയ്യുമ്പോൾ 27806 കോടി രൂപയിൽ നിന്നും 7.4 ശതമാനം വർധനവും രേഖപ്പെടുത്തിയിട്ടുണ്ട്.

സ്വയംഭരണമുള്ള ലാഭേച്ഛ യില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഫിന്‍ടെക് അസോസിയേഷന്‍. ഫിൻ ടെക് കമ്പിനികളുടെ വായ്പാ റിപോർട്ടുകൾ വർഷംതോറും സ്ഥാപനം പ്രസിദ്ധീകരിച്ചു വരുന്നു. അസോസിയേഷന്‍റെ ഏഴാമത്തെ റിപ്പോർട്ട്‌ ആണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. അസോസിയേഷനില്‍ ഇപ്പോള്‍ 36 കമ്പനികൾ അംഗങ്ങളാണ്. അംഗങ്ങള്‍ ബാങ്കിംഗ് ഫിനാൻസ് കോർപറേഷൻ വഴിയോ മറ്റു നിയന്ത്രിത സ്ഥാപനങ്ങൾ വഴിയോ നൽകുന്ന വായ്പ വിവരങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വായ്പ വിതരണത്തിന്റെ 81ശതമാനവും ഒമ്പതു കമ്പനികളാണ് നൽകുന്നത്.