20 March 2023 5:41 AM GMT
Summary
സ്വിറ്റസര്‍ലാഡിലെ ഈ രണ്ട് ഭീമന്‍ സ്ഥാപനങ്ങള്‍ക്കും കൂടി 1.25 ലക്ഷം ജീവനക്കാരാണ് ഉള്ളത്. ഇതില്‍ 30 ശതമാനവും സ്വിറ്റ്‌സാര്‍ലാന്‍ഡിലാണ് ജോലിയെടുക്കുന്നത്.
തകര്‍ച്ചയിലായ സ്വിസ് ബാങ്ക് ക്രെഡിറ്റ് സ്യൂസിനെ സ്വിറ്റ്സര്‍ലാന്‍ഡിലെ തന്നെ എതിരാളിയായ യുബിഎസ് ഏറ്റെടുക്കുമ്പോള്‍ തൊഴില്‍ നഷ്ടമാകുക 9,000 ജീവനക്കാര്‍ക്കെന്ന് റിപ്പോര്‍ട്ട്. രണ്ട് ബാങ്കിംഗ് സ്ഥാപനങ്ങള്‍ ഒരുമിച്ച് ചേരുമ്പോള്‍ ഉണ്ടാകുന്ന ജീവനക്കാരുടെ ഓവര്‍ ലാപ്പാണ് കാരണം. പല ശാഖകളും ഒന്നാകുമ്പോള്‍ രണ്ട് സ്ഥാപനങ്ങളുടെയും ജീവനക്കാര്‍ ഒരുമിക്കുമ്പോള്‍ അത് അധികമാകും. സ്വിറ്റസര്‍ലാഡിലെ ഈ രണ്ട് ഭീമന്‍ സ്ഥാപനങ്ങള്‍ക്കും കൂടി 1.25 ലക്ഷം ജീവനക്കാരാണ് ഉള്ളത്. ഇതില്‍ 30 ശതമാനവും സ്വിറ്റ്‌സാര്‍ലാന്‍ഡിലാണ് ജോലിയെടുക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ഇത്രയും ആളുകളെ എങ്കിലും ഒഴിവാക്കേണ്ടി വരുമെന്ന് റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ചുകൊണ്ട് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
325 കോടി ഡോളറാണ് ഏറ്റെടുക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ആദ്യം 100 കോടി ഡോളറിന് വാങ്ങാനാണ് യുബിഎസ് ശ്രമം നടത്തിയതെങ്കിലും സ്വിറ്റ്സര്‍ലാന്‍ഡ് സര്‍ക്കാര്‍ ഇടപെട്ട ചര്‍ച്ചകള്‍ക്ക് പിന്നാലെ 325 കോടി ഡോളറിന് ഇടപാട് ഉറപ്പിക്കുകയായിരുന്നു.
ഇടപാടുമായി ബന്ധപ്പെട്ട് വരാവുന്ന 540 കോടി ഡോളര്‍ നഷ്ടം ക്രെഡിറ്റ് സ്വീസിന്റെ വിപണി മൂല്യമായ 863 കോടി ഡോളറില്‍ നിന്നു കുറച്ച ശേഷമുള്ള വിലയാണ് ഓഹരിയായി നല്‍കുക.
സ്വിസര്‍ലാന്‍ഡിലെ ഏറ്റവും വലിയ ബാങ്കിംഗ് സ്ഥാപനമാണ് യുബിഎസ്. ആഗോലതലത്തില്‍ ഏറ്റവും വലിയ സ്വകാര്യ ബാങ്ക് എന്ന പദവിയും യുബിഎസിനുണ്ട്.