image

28 Dec 2022 6:27 AM

Banking

മൂന്നു ബാങ്കുകള്‍ യുപിഐ അധിഷ്ഠിത റുപേ ക്രെഡിറ്റ് കാര്‍ഡുകളിറക്കും

MyFin Desk

SBI credit card
X

Summary

  • ജൂണിലാണ് ആര്‍ബിഐ ക്രെഡിറ്റ് കാര്‍ഡുകളെ യുപിഐയുമായി ബന്ധിപ്പിക്കാന്‍ അനുമതി നല്‍കിയത്.


മുംബൈ: എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവ അടുത്ത വര്‍ഷം മാര്‍ച്ചോടെ യുപിഐ അധിഷ്ഠിത റുപേ ക്രെഡിറ്റ് കാര്‍ഡുകള്‍ പുറത്തിറക്കിയേക്കും. നിലവില്‍ യൂണിയന്‍ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്ക് എന്നിവയാണ് യുപിഐ അധിഷ്ടിത റുപേ ക്രെഡിറ്റ് കാര്‍ഡുകള്‍ പുറത്തിറക്കിയിരിക്കുന്നത്.

ജൂണിലാണ് ആര്‍ബിഐ ക്രെഡിറ്റ് കാര്‍ഡുകളെ യുപിഐയുമായി ബന്ധിപ്പിക്കാന്‍ അനുമതി നല്‍കിയത്. ഓണ്‍ലൈന്‍ സാമ്പത്തിക ഇടപാടുകള്‍ക്ക് എന്‍ഡ് ടു എന്‍ഡ് സെക്യൂരിറ്റി സൊലൂഷന്‍ സേവനം നല്‍കുന്ന സാങ്കേതികവിദ്യയിലൂന്നിയുള്ള പ്ലാറ്റ്ഫോമാണ് റുപേ.

റുപേ ക്രെഡിറ്റ് കാര്‍ഡുകള്‍ പുറത്തിറക്കുന്നില്ല. ഇന്ത്യയില്‍ ബാങ്കുകളാണ് ക്രെഡിറ്റ് കാര്‍ഡുകള്‍ പുറത്തിറക്കുന്നത്. ബാങ്ക് ഇഷ്യു ചെയ്ത റുപേ ക്രെഡിറ്റ് കാര്‍ഡുകള്‍ക്കുള്ള സാങ്കേതിക വിദ്യയാണ് റുപേ ലഭ്യമാക്കുന്നത്. യുപിഐയുടെ ജനപ്രീതിക്കു കാരണം സീറോ എംഡിആര്‍ (മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ്) ആണ്. ഡിജിറ്റല്‍ ഇടപാടില്‍ വ്യാപാരികള്‍ ബാങ്കുകള്‍ക്ക് നല്‍കേണ്ട നിശ്ചിത ശതമാനം തുകയാണ് എംഡിആര്‍ എന്നത്.

റുപേ ഡെബിറ്റ് കാര്‍ഡുകള്‍ക്ക് എംഡിആര്‍ ഇല്ല. മറ്റു കാര്‍ഡുകള്‍ക്ക് 0.4 ശതമാനം മുതല്‍ 0.9 ശതമാനം വരെയാണ് എംഡിആര്‍. നാഷണല്‍ പേയ്മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ (എന്‍പിസിഐ) നിര്‍ദ്ദേശ പ്രകാരം റുപേ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള 2,000 രൂപ വരെയുള്ള ഇടപാടുകള്‍ക്ക് ചാര്‍ജുകളൊന്നും ഈടാക്കില്ല.