28 Jan 2023 11:02 AM GMT
Summary
- ആര്‍ബിഐയുടെ ബാങ്ക് അവധി ദിനങ്ങളുടെ പട്ടിക പ്രകാരം ഫെബ്രുവരിയില്‍ ഒമ്പത് ദിവസമാണ് ബാങ്കുകള്‍ക്ക് അവധി. മാസത്തിലെ രണ്ടാമത്തെയും, നാലാമത്തെയും ശനിയാഴ്ച്ചയും, ഞായറാഴ്ച്ചകളും ഉള്‍പ്പെടെയാണ് ഈ അവധി.
മുംബൈ: ജനുവരി 30,31 തീയ്യതികളില്‍ രാജ്യവ്യാപകമായി നടത്താനിരുന്ന ബാങ്ക് പണിമുടക്ക് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് പിന്‍വലിച്ചു. ബാങ്കുകളുടെ പ്രവൃത്തി ദിവസം ആഴ്ച്ചയില്‍ അഞ്ചായി കുറയ്ക്കുക, പെന്‍ഷന്‍ വര്‍ധന, വേതന പരിഷ്‌കരണം, എല്ലാ വിഭാഗങ്ങളിലും മതിയായ നിയമനങ്ങള്‍ നടത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. പണിമുടക്ക് പിന്‍വലിച്ചതോടെ മാസവസാനത്തെ രണ്ട് ദിവസങ്ങള്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കും.
ആര്‍ബിഐയുടെ ബാങ്ക് അവധി ദിനങ്ങളുടെ പട്ടിക പ്രകാരം ഫെബ്രുവരിയില്‍ ഒമ്പത് ദിവസമാണ് ബാങ്കുകള്‍ക്ക് അവധി. മാസത്തിലെ രണ്ടാമത്തെയും, നാലാമത്തെയും ശനിയാഴ്ച്ചയും, ഞായറാഴ്ച്ചകളും ഉള്‍പ്പെടെയാണ് ഈ അവധി. ഈ ദിവസങ്ങളില്‍ ബാങ്കിംഗ് സേവനങ്ങള്‍, എടിഎം സേവനങ്ങള്‍ എന്നിവ ലഭ്യമാകും. ഫെബ്രുവരി അഞ്ച്, 12, 19,26 തീയ്യതികള്‍ ഞായറാഴ്ച്ചയാണ്. ഫെബ്രുവരി 11 രണ്ടാം ശനി, ഫെബ്രുവരി 25 നാലാം ശനി എന്നീ ദിവസങ്ങളിലും അവധിയാണ്.
ഫെബ്രുവിര 15 ന് ഇംഫാലില്‍ മാത്രമാണ് ബാങ്ക് അവധി. ഫെബ്രുവരി 18 ന് ശിവരാത്രിയായതിനാല്‍ കേരളം, അഹമ്മദാബാദ്, ഭേലാപൂര്‍, ബെംഗളുരു, ഭോപാല്‍, ഭുവനേശ്വര്‍, ഡെറാഡൂണ്‍, ഹൈദരാബാദ്, ജമ്മു, കാണ്‍പൂര്‍, ലക്‌നൗ, മുംബൈ, നാഗ്പുര്‍, റായ്പുര്‍, ഷിംല, ശ്രീനഗര്‍ എന്നിവിടങ്ങളിലെല്ലാം ബാങ്ക് അവധിയാണ്. ഫെബ്രുവരി 20 ന് ഐസ്വാളില്‍ മാത്രമാണ് ബാങ്ക് അവധി. ഫെബ്രുവരി 21 ന് ഗാംഗ്‌ടോക്കിലും ബാങ്ക് അവധിയാണ്.