image

13 March 2023 4:50 AM GMT

Banking

എസ്‌വിബി ബാങ്ക് തകര്‍ച്ച: ജീവനക്കാര്‍ക്ക് 45 ദിവസം കൂടി തൊഴില്‍, 1.5 മടങ്ങ് വേതനമെന്നും എഫ്ഡിഐസി

MyFin Desk

SVB bank news
X

Summary

  • ഭൂരിഭാഗം ജീവനക്കാരും ഇപ്പോള്‍ വര്‍ക്ക് ഫ്രം ഹോം രീതിയലാണ് ജോലി ചെയ്യുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.


കലിഫോര്‍ണിയ: അമേരിക്കന്‍ വാണിജ്യ ബാങ്കായ സിലിക്കണ്‍ വാലി ബാങ്കിലെ ജീവനക്കാര്‍ക്ക് 45 ദിവസത്തേക്ക് കൂടി തൊഴില്‍ നല്‍കുമെന്നും നിലവിലുള്ളതന്റെ 1.5 മടങ്ങ് ശമ്പളം അധികമായി നല്‍കുമെന്നും ഫെഡറല്‍ ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍. തകര്‍ച്ചയെ തുടര്‍ന്ന് വെള്ളിയാഴ്ച്ചയാണ് എഫ്ഡിഐസി എസ് വി ബാങ്കിനെ ഏറ്റെടുത്തത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലെ കണക്ക് പ്രകാരം ഏകദേശം 8,528 ജീവനക്കാരാണ് ബാങ്കിനുണ്ടായിരുന്നത്. ഭൂരിഭാഗം ജീവനക്കാരും ഇപ്പോള്‍ വര്‍ക്ക് ഫ്രം ഹോം രീതിയലാണ് ജോലി ചെയ്യുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ ആഴ്ച്ചയില്‍ വെറും ഒരു ദിവസം കൊണ്ട് ബാങ്കിന്റെ ഓഹരി മൂല്യത്തില്‍ 60 ശതമാനം ഇടിവാണ് വന്നത്. ഇത് ബാങ്കിങ് ഓഹരികളില്‍ മുഴുവനായും പ്രതിഫലിച്ചിരുന്നു. പ്രധാനമായും യു എസ്സിലെ സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും വെഞ്ച്വര്‍ കാപിറ്റലുകള്‍ക്കും വായ്പ നല്‍കുന്ന ബാങ്കിന്റെ തകര്‍ച്ച സ്വാഭാവികമായും സ്റ്റാര്‍ട്ട്പ്പുകളെ തന്നെയാണ് ഏറ്റവുമധികം ബാധിക്കുന്നത് .

യു എസ്സിലുള്ള ഇന്ത്യന്‍ സ്റ്റാര്‍ട്ട്പ്പുകള്‍ക്കും സമാന സ്ഥിതിയാണെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. നിലവിലെ സാഹര്യം മെച്ചപ്പെടുമെങ്കിലും ഇന്ത്യന്‍ സ്റ്റാര്‍ട്ട്പ്പുകള്‍ക്ക് വലിയ വെല്ലുവിളികളുണ്ടാകുമെന്ന് സിലിക്കണ്‍ വാലി ആസ്ഥാനമായുള്ള പ്രമുഖ വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റും രണ്ട് പതിറ്റാണ്ടിലേറെയായി പ്രാരംഭ ഘട്ട നിക്ഷേപകനുമായ ആഷൂ ഗാര്‍ഗ് പറയുന്നു,

ഫെഡറല്‍ ഡെപ്പോസിറ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ (എഫ്ഡിഐസി) നിര്‍ദേശമനുസരിച്ച് കാലിഫോര്‍ണിയ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫിനാന്‍ഷ്യല്‍ പ്രൊട്ടക്ഷന്‍ ആന്‍ഡ് ഇന്നൊവേഷന്‍ സിലിക്കണ്‍ വാലി ബാങ്ക് അടച്ചിരുന്നു. 2022 ഡിസംബര്‍ 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കിന്റെ മൊത്ത ആസ്തി 209 ബില്യണ്‍ ഡോളറായിരുന്നെന്ന് എഫ് ഡി ഐ സി പ്രസ്താവനയില്‍ പറഞ്ഞു.

കൂടാതെ ബാങ്കിലെ നിക്ഷേപം 175.4 ബില്യണ്‍ ഡോളറായിരുന്നു. എന്നാല്‍ അടച്ചു പൂട്ടുന്ന സമയത്, ഇന്‍ഷുറന്‍സ് പരിധിയില്‍ വരുന്ന നിക്ഷേപവുമായി ബന്ധപ്പെട്ട കണക്കുകളില്‍ വ്യക്തത ഇല്ലായിരുന്നു. ഇതിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്നും എഫ് ഡി ഐ സി പ്രസ്താവനയില്‍ വ്യക്തമാക്കി.

യു എസ്സിലെ പല ബാങ്കുകളും പ്രവാസികള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ നല്‍കാറില്ല. അതിനാല്‍ യു എസ്സില്‍ പ്രവര്‍ത്തിക്കുന്ന ഭൂരിഭാഗം ഇന്ത്യന്‍ സ്റ്റാര്‍ട്ട് പ്പുകള്‍ക്കും ആവശ്യമായ സേവനങ്ങള്‍ ഇന്ത്യന്‍ ബാങ്കുമായി ചേര്‍ന്ന് നല്‍കുന്നതിന് എസ് വി ബിയ്ക്ക് പ്രധാന പങ്കാണുള്ളത്.

ടെക് മേഖല, ബാങ്കിങ് മേഖല മുതലായവയില്‍ പുതിയതായി ചുവടുവക്കുന്ന കമ്പനികള്‍ക്ക് എസ് വി ബി അനുയോജ്യമായ പങ്കാളിത്തം തന്നെയാണ്. മിക്ക സ്റ്റാര്‍ട്ട് അപ്പുകള്‍ക്കു പിന്നിലും ഒരു ഇന്ത്യന്‍ വംശജനെ സാന്നിധ്യമുള്ളതിനാല്‍ തന്നെ ഇവര്‍ക്കെല്ലാം വരുന്ന ആഴ്ചയില്‍, ജീവനക്കാര്‍ക്ക് വേതനം നല്‍കുന്നതിന് പോലും പ്രതിസന്ധിയുണ്ടായേക്കാം.

അതുപോലെ, യുഎസില്‍ ഒരു ജീവനക്കാരനോ ഓഫീസോ പോലുമില്ലാത്ത ധാരാളം ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ സിലിക്കണ്‍ വാലി ബാങ്കില്‍ അക്കൗണ്ട് തുറന്നിരുന്നു. കൂടുതല്‍ കര്‍ശനമായ നടപടികളില്ലാതെ തന്നെ ഇത്തരം സംരംഭങ്ങള്‍ക്ക് സേവനങ്ങള്‍ നല്‍കുന്നതിന് എസ് വി ബി തയാറായി എന്നതും ശ്രദ്ധേയമാണ്.