image

14 May 2023 9:13 AM GMT

Banking

എന്‍ബിഎഫ്‍സി വായ്പകളില്‍ ബാങ്കുകൾക്ക് ശക്തമായ നിരീക്ഷണം വേണം: എസ്ബിഐ എംഡി

Sandeep P S

banks need strong monitoring of nbfc loans sbi md
X

ബാങ്കുകളിൽ നിന്ന്, വായ്പയെടുക്കുന്ന ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ പിന്തുടരുന്ന വായ്പാ രീതികളെക്കുറിച്ച് ബാങ്കുകൾക്ക് "ശക്തമായ നിരീക്ഷണം" നൽകേണ്ടതുണ്ടെന്ന് എസ്ബിഐ മാനേജിംഗ് ഡയറക്റ്റര്‍. എന്‍ബിഎഫ്‍സികളും മൈക്രോഫിനാൻസ് സ്ഥാപനങ്ങളും അവര്‍ക്ക് വായ്പ നല്‍കുന്ന വലിയ ബാങ്കുകൾ പിന്തുടരുന്ന അതേ റിസ്ക് അണ്ടർ റൈറ്റിംഗ്, ക്രെഡിറ്റ് മോണിറ്ററിംഗ് തത്വങ്ങൾ പാലിക്കണമെന്ന് എസ്‍ബിഐ എംഡി സി എസ് സേതി പറഞ്ഞു.

ബാങ്കുകൾ ഇത്തരം ബാങ്ക് ഇതര വായ്പാദാതാക്കള്‍ക്ക് വായ്പ നൽകുന്നതിന് ചില ക്രമീകരണങ്ങള്‍ പുലര്‍ത്തേണ്ടതുണ്ട്. എന്‍ബിഎഫ്‍സി അല്ലെങ്കിൽ എംഎഫ്ഐ ഒരു വായ്പക്കാരനെ വിലയിരുത്തുകയും വായ്പയുടെ വിതരണത്തിലും സമാഹരണത്തിലും തങ്ങളുടെ വൈദഗ്ധ്യം പ്രകടമാക്കുകയും വേണം. ബാങ്കിംഗ് ഇതര വായ്പാദാതാക്കളില്‍ നിന്ന് വായ്പയെടുക്കുന്നവരുടെ വായ്പാ രീതികളെക്കുറിച്ച് ബാങ്കുകൾക്ക് ശക്തമായ നിരീക്ഷണം ഉണ്ടാകണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

വായ്പകളില്‍ പ്രാരംഭ സമ്മര്‍ദം പ്രകടമായാല്‍ വരാനിരിക്കുന്ന മൊത്തം അപകടസാധ്യതകൾ ബാങ്കുകള്‍ വിലയിരത്തേണ്ടതുണ്ട്, കാരണം ബാങ്കുകളുടെ വായ്പയുടെ നല്ലൊരു ഭാഗവും എന്‍ബിഎഫ്‍സികൾക്കും എഎഫ്‍ഐകൾക്കുമുള്ള വായ്പകളാണ്. ഒരു ബാങ്കറുടെ ജോലി അപകടസാധ്യത വിലയിരുത്തുകയും ലഘൂകരിക്കുകയും അതിന്‍റെ വില നിശ്ചയിക്കുകയും ചെയ്യുക എന്നതാണ്, കഴിഞ്ഞ അഞ്ചോ ആറോ വർഷങ്ങളിൽ എൻബിഎഫ്‌സികൾ ധാരാളം വായ്പകൾ എടുത്തിട്ടുണ്ട്. എന്‍ബിഎഫ്‍സികള്‍ക്ക് ബാങ്ക് വായ്പ നൽകുന്നത് ധനകാര്യ മേഖലയ്ക്ക് നല്‍കുന്ന ഒന്നായി കാണരുത്, കാരണം അത് ആത്യന്തികമായി സമ്പദ്‌വ്യവസ്ഥയുടെ യഥാർത്ഥ മേഖലയിലേക്ക് എത്തുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ിർർ

"MFI-കൾ പിന്തുടരുന്ന ഭരണ നിർവഹണ മാനദണ്ഡങ്ങൾ എന്തൊക്കെയാണ്? എന്‍ബിഎഫ്‍സി-കൾ, അണ്ടർ റൈറ്റിംഗ് സമയത്ത് മൂല്യനിർണയത്തിനും റിസ്ക് അളക്കുന്നതിനും പ്രയോഗിക്കുന്ന മാനദണ്ഡങ്ങള്‍ ഏതൊക്കെയാണ്? ഈ രണ്ട് ഘടകങ്ങള്‍ക്കും ബാങ്കിംഗ് മേഖലയെ സംബന്ധിച്ച് വലിയ സ്വാധീനം ചെലുത്തുന്നു. എൻബിഎഫ്‌സികൾക്കും എംഎഫ്‌ഐ മേഖലകൾക്കുമുള്ള ഏറ്റവും വലിയ വായ്പാ ദാതാവ്, എസ്ബിഐ” അദ്ദേഹം പJഞ്ഞു.

ബിസിനസ് കറസ്‌പോണ്ടന്റ് നെറ്റ്‍വര്‍ക്ക് 65,000 ആക്കുന്നതിന് നിലലിBല്‍ ആക്രമണാത്മകമായി നോക്കുന്നില്ല. കൂടുതൽ ബാങ്കിംഗ് ഉൽപ്പന്നങ്ങൾ എത്തിക്കുന്നതിന് സാങ്കേതികമായി തൊഴില്‍ സേനയെ പ്രാപ്‌തമാക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദ.ശൃംഖല വിപുലീകരിക്കുന്നതിനായി ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമല്ലാത്ത ഗ്രാമപ്രദേശങ്ങളിലും നഗരങ്ങളിലും മെട്രോകളിലും ബാങ്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.