image

15 July 2023 4:17 PM IST

Banking

EMI ഇനി കൂടുതല്‍ തുക അടയ്‌ക്കേണ്ടി വരും;വായ്പാ പലിശനിരക്ക് വര്‍ധിപ്പിച്ച് എസ്ബിഐ

MyFin Desk

EMI ഇനി കൂടുതല്‍ തുക അടയ്‌ക്കേണ്ടി വരും;വായ്പാ പലിശനിരക്ക് വര്‍ധിപ്പിച്ച് എസ്ബിഐ
X

Summary

  • ഇപ്പോള്‍ എസ്ബിഐയുടെ എംസിഎല്‍ആര്‍ അടിസ്ഥാനമാക്കിയുള്ള നിരക്കുകള്‍ 8 മുതല്‍ 8.75 ശതമാനം വരെയാണ്.
  • ഒരു വായ്പയ്ക്ക് നിശ്ചയിച്ചിട്ടുള്ള ഏറ്റവും കുറഞ്ഞ പലിശനിരക്കാണ് എംസിഎല്‍ആര്‍
  • ഒരു മാസം, മൂന്ന് മാസം എന്നിങ്ങനെയുള്ള കാലാവധിക്കുള്ള നിരക്ക് 8.15 ശതമാനമാണ്


സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)യില്‍നിന്നും വായ്പയെടുത്തവര്‍ക്ക് ഇനി മുതല്‍ കൂടുതല്‍ തുക ഇഎംഐ (EMI) ആയി നല്‍കേണ്ടി വരും. 2023 ജുലൈ 15 മുതല്‍ മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്‍ഡിംഗ് (MCLR) നിരക്ക് 5 ബേസിസ് പോയിന്റ് (bps) വര്‍ധിപ്പിച്ചിരിക്കുകയാണ് എസ്ബിഐ.

ഒരു ബാങ്കിന് ഒരു കസ്റ്റമര്‍ക്ക് വായ്പ നല്‍കാന്‍ കഴിയുന്ന ഏറ്റവും കുറഞ്ഞ പലിശ നിരക്കിനെയാണ് എംസിഎല്‍ആര്‍ എന്നു പറയുന്നത്. അതായത്, ഒരു വായ്പയ്ക്ക് നിശ്ചയിച്ചിട്ടുള്ള ഏറ്റവും കുറഞ്ഞ പലിശനിരക്ക്.

ഇപ്പോള്‍ എസ്ബിഐയുടെ എംസിഎല്‍ആര്‍ അടിസ്ഥാനമാക്കിയുള്ള നിരക്കുകള്‍ 8 മുതല്‍ 8.75 ശതമാനം വരെയാണ്.

ജുലൈ 15 മുതല്‍ Over night എംസിഎല്‍ആര്‍ നിരക്ക് 7.95 ശതമാനത്തില്‍നിന്നും 5 ബിപിഎസ് വര്‍ധിപ്പിച്ച് 8 ശതമാനമാക്കി ഉയര്‍ത്തി.

ഒരു മാസം, മൂന്ന് മാസം എന്നിങ്ങനെയുള്ള കാലാവധിക്കുള്ള നിരക്ക് 8.15 ശതമാനമാണ്. ഇത് നേരത്തേ 8.10 ശതമാനമായിരുന്നു.

ആറ് മാസത്തേയ്ക്ക് 8.45 ശതമാനമാണ് പുതിയ നിരക്ക്.

എസ്ബിഐ ബേസ് റേറ്റ്(base rate) 10.10 ശതമാനമാണ്. 2023 ജൂണ്‍ 15 മുതല്‍ പ്രാബല്യത്തിലുണ്ട്.

കഴിഞ്ഞ മാസം റിപ്പോ നിരക്ക് മാറ്റമില്ലാതെ 6.50 ശതമാനമായി നിലനിര്‍ത്താന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) തീരുമാനിച്ചതിനു പിന്നാലെയാണ് എസ്ബിഐ പലിശനിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. വാഹന വായ്പ, ഭവന വായ്പ എടുത്തവര്‍ക്കാണ് എംസിഎല്‍ആര്‍ നിരക്ക് വര്‍ധന കൂടുതല്‍ ഭാരമായി തീരുക.