image

6 July 2023 5:39 AM GMT

Banking

മൈക്രോഫിനാന്‍സ് വായ്പ: ഒന്നാം സ്ഥാനം ബിഹാറിന്

MyFin Desk

മൈക്രോഫിനാന്‍സ് വായ്പ: ഒന്നാം സ്ഥാനം ബിഹാറിന്
X

Summary

  • 48,900 കോടി രൂപയാണു ബിഹാര്‍ വായ്പ എടുത്തത്
  • തമിഴ്‌നാടിന്റെ മൈക്രോഫിനാന്‍സ് വായ്പ 46,300 കോടി രൂപ
  • ക്രിഫ് ഹൈ മാര്‍ക്ക് ആണ് ഈ വിവരം പുറത്തുവിട്ടത്


ഇന്ത്യയില്‍ ഏറ്റവുമധികം മൈക്രോഫിനാന്‍സ് വായ്പയെടുക്കുന്ന സംസ്ഥാനമായി ബിഹാര്‍ മാറി. തമിഴ്‌നാടിനെയാണ് ബിഹാര്‍ പിന്തള്ളിയത്. 2022 ഡിസംബര്‍ മുതല്‍2023 മാര്‍ച്ച് വരെയുള്ള കണക്ക്പ്രകാരമാണിത്.

48,900 കോടി രൂപയാണു ബിഹാര്‍ മൈക്രോഫിനാന്‍സ് വായ്പയായി എടുത്തത്. മൊത്തത്തിലുള്ള മൈക്രോഫിനാന്‍സ് പോര്‍ട്ട്‌ഫോളിയോയുടെ (എംഎഫ്‌ഐ) 14.5 ശതമാനം വരുമിത്. തമിഴ്‌നാടിന്റെ മൈക്രോഫിനാന്‍സ് വായ്പ 46,300 കോടി രൂപയാണ്. 13.7 ശതമാനം.

മുന്‍ പാദത്തെ അപേക്ഷിച്ച് മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ വായ്പയെടുക്കുന്ന കാര്യത്തില്‍ 13.5 ശതമാനം വളര്‍ച്ചയാണു ബിഹാറിനുണ്ടായത്. 90 ദിവസത്തിലധികം കുടിശ്ശികയുള്ള മൈക്രോഫിനാന്‍സ് വായ്പകളുടെ അനുപാതം 2022 ഡിസംബറിലെ രണ്ട് ശതമാനത്തില്‍ നിന്ന് 2023 മാര്‍ച്ചില്‍ 1:1 ശതമാനമായി കുറഞ്ഞു.

കുടിശ്ശികയുടെ കാര്യമെടുക്കുകയാണെങ്കില്‍, 2023 മാര്‍ച്ച് അവസാനത്തോടെ മൊത്തത്തിലുള്ള കുടിശ്ശിക 17.9 ശതമാനം വര്‍ധിച്ച് 3.37 ലക്ഷം കോടി രൂപയായി. ആസ്തി നിലവാരത്തിലും പുരോഗതിയുണ്ടായി.

ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനിയായ ക്രിഫ് ഹൈ മാര്‍ക്ക് (Crif High Mark) ആണ് ഈ വിവരം പുറത്തുവിട്ടത്. മൊത്തത്തിലുള്ള മൈക്രോഫിനാന്‍സ് വായ്പകളുടെ 37.3 ശതമാനവും ലഭ്യമാക്കുന്നത് മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്ന നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പനികളാണ്. ബാങ്കുകളുടെ വിഹിതം 33.1 ശതമാനമാണ്. സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകളുടേതാകട്ടെ 16.6 ശതമാനവും.