image

10 Feb 2023 6:38 AM GMT

Banking

സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് 0.25 ശതമാനം ഉയർത്തി കൊട്ടക് മഹിന്ദ്ര ബാങ്ക്

MyFin Bureau

kotak mahindra interest rate hike
X

Summary

പുതുക്കിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.


മുംബൈ : പ്രമുഖ സ്വകാര്യ ബാങ്കായ കൊട്ടക് മഹിന്ദ്ര ബാങ്ക് നിശ്ചിത കാലാവധി പൂർത്തിയാക്കുന്ന സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുയർത്തി. നിരക്ക് 25 ബേസിസ് പോയിന്റ് അഥവാ 0.25 ശതമാനമാണ് വർധിപ്പിച്ചിട്ടുള്ളത്.

ആർബിഐ പലിശ നിരക്ക് 0.25 ശതമാനം വർധിപ്പിച്ചതിനു പിന്നാലെയാണ് ഈ നടപടി. പുതുക്കിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.

ബാങ്കിന്റെ 2 കോടി രൂപ മുതൽ 5 രൂപ വരെയുള്ള 15 മുതൽ 2 വർഷം വരെ കാലാവധി പൂർത്തിയാക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് 7.25 ശതമാനം പലിശ ലഭിക്കും.

390 ദിവസം മുതൽ രണ്ട് വർഷം വരെ കാലാവധിയുള്ള രണ്ട് കോടി രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് 7.10 ശതമാനമാണ് പലിശ നിരക്ക്.