image

13 July 2023 10:22 AM

Banking

യുപിഐ-യില്‍ ആര്‍ബിഐ ഡിജിറ്റല്‍ കറന്‍സി പ്രവര്‍ത്തനക്ഷമമാക്കി എച്ച്ഡിഎഫ്‍സി ബാങ്ക്

Sandeep P S

hdfc bank enables rbi digital currency on upi
X

Summary

  • യുപിഐയും സിബിഡിസിയും പരസ്പരം പ്രവര്‍ത്തനക്ഷമമാക്കുന്ന ആദ്യ വാണിജ്യ ബാങ്ക്
  • സിബിഡിസി പൈലറ്റ് പ്രോഗ്രാമിന് കീഴിൽ 100,000-ത്തിലധികം ഉപഭോക്താക്കള്‍


യുണൈറ്റഡ് പേയ്‌മെന്റ് ഇന്റർഫേസും (യുപിഐ) സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസിയും (സിഡിബിസി) തമ്മില്‍ പരസ്പരം പ്രവര്‍ത്തനക്ഷമമാക്കുന്ന ആദ്യത്തെ വാണിജ്യ ബാങ്കായി എച്ച്‌ഡിഎഫ്‌സി ബാങ്ക് മാറി. ജൂലൈയിൽ ഇത്തരം ഇന്റർഓപ്പറബിളിറ്റി നടപ്പാക്കുമെന്ന് നേരത്തേ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഡെപ്യൂട്ടി ഗവർണർ ടി റാബി ശങ്കർ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യത്തെ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ വായ്പാ ദാതാവായ എച്ച്ഡിഎഫ്‍സി ബാങ്ക് ഇക്കാര്യം പ്രഖ്യാപിച്ചിട്ടുള്ളത്.

“ഇന്ത്യയുടെ പരമാധികാര ഡിജിറ്റൽ കറൻസിയായ സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസിയുമായി (സിബിഡിസി) പ്രവർത്തനക്ഷമമായ യുപിഐ ക്യുആർ കോഡിന്റെ ലോഞ്ച് എച്ച്ഡിഎഫ്‌സി ബാങ്ക് ഇന്ന് പ്രഖ്യാപിച്ചു. ഇതോടെ, സംയോജന പ്രക്രിയ പൂർത്തിയാക്കുന്ന രാജ്യത്തെ ആദ്യത്തെ ബാങ്കുകളിൽ ഒന്നായി എച്ച്‌ഡിഎഫ്‌സി ബാങ്ക് മാറി, ”ബാങ്ക് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. സിബിഡിസി പൈലറ്റ് പ്രോഗ്രാമിന് കീഴിൽ 100,000-ത്തിലധികം ഉപഭോക്താക്കളും 170,000 വ്യാപാരികളുമാണ് ഇതിനകം ഉള്‍പ്പെട്ടിട്ടുള്ളത്.

എച്ച്‌ഡിഎഫ്‌സി ബാങ്ക് ഉപഭോക്താക്കൾക്ക് അവരുടെ സിബിഡിസി വാലറ്റിൽ ലഭ്യമായ പണം ഉപയോഗിച്ച് യുപിഐ ക്യുആർ കോഡിലുടനീളം ഇടപാട് നടത്താം, ഒരേ വ്യാപാരിയിൽ നിന്ന് വ്യത്യസ്ത ക്യുആർ കോഡുകൾ സ്കാൻ ചെയ്യേണ്ട ആവശ്യമില്ല.