17 July 2023 6:42 AM
Summary
- ഒന്നാം സ്ഥാനക്കാരായ ജെപി മോര്‍ഗന്‍ ചേസിന്റെ വിപണിമൂല്യം 438 ബില്യന്‍ ഡോളറാണ്
- 151 ബില്യന്‍ ഡോളര്‍ മൂല്യമുള്ള എച്ച്ഡിഎഫ്‌സി ബാങ്ക് ഏഴാം സ്ഥാനത്താണുള്ളത്
100 ബില്യന്‍ ഡോളര്‍ വിപണി മൂല്യമുള്ള കമ്പനികളുടെ ഗ്ലോബല്‍ ക്ലബ്ബില്‍ ഇന്ത്യയിലെ സ്വകാര്യമേഖലയിലെ ഏറ്റവും വലിയ വായ്പാദാതാവായ എച്ച്ഡിഎഫ്‌സി ബാങ്ക് സ്ഥാനം പിടിച്ചു.
151 ബില്യന്‍ ഡോളര്‍ വിപണിമൂല്യമുള്ള (m-cap) എച്ച്ഡിഎഫ്‌സി ബാങ്ക് ക്ലബ്ബിലെ ഏഴാം സ്ഥാനത്താണുള്ളത്.
ജെപി മോര്‍ഗന്‍ ചേസ് (JPMorgan Chase), ബാങ്ക് ഓഫ് അമേരിക്ക, ഐസിബിസി, അഗ്രകള്‍ച്ചറല്‍ ബാങ്ക് ഓഫ് ചൈന, വെല്‍സ് ഫാര്‍ഗോ (Wells Fargo), എച്ച്എസ്ബിസി തുടങ്ങിയവരാണു പട്ടികയില്‍ എച്ച്ഡിഎഫ്‌സി ബാങ്കിനു മുകളില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്.
ഒന്നാം സ്ഥാനക്കാരായ ജെപി മോര്‍ഗന്‍ ചേസിന്റെ വിപണിമൂല്യം 438 ബില്യന്‍ ഡോളറാണ്. രണ്ടാം സ്ഥാനക്കാരായ ബാങ്ക് ഓഫ് അമേരിക്കയുടേത് 232 ബില്യന്‍ ഡോളറും മൂന്നാം സ്ഥാനത്തുള്ള ഐസിബിസിയുടേത് 224 ബില്യന്‍ ഡോളറുമാണ്.
Banks Market Cap ($ billion)
1 JPMorgan Chase 438
2 Bank of America 232
3 ICBC 224
4 Agricultural Bank of China 171
5 Wells Fargo 163
6 HSBC 160
7 HDFC Bank 151
8 Morgan Stanley 143
9 China Construction Bank 141
10 Bank of China 138
11 Royal Bank Of Canada 136
12 Toronto Dominion Bank 118
13 Commonwealth Bank 115
14 CM Bank 112
15 Goldman Sachs 108
ജുലൈ 14 വെള്ളിയാഴ്ച എച്ച്ഡിഎഫ്‌സി ബാങ്ക് പുതുതായി ഒരു രൂപ മുഖവിലയുള്ള 3,11,03,96,492 ഇക്വിറ്റി ഷെയറുകള്‍ അലോട്ട് ചെയ്തിരുന്നു. എച്ച്ഡിഎഫ്‌സി ബാങ്കുമായി ലയിച്ചപ്പോള്‍ ഇല്ലാതായ എച്ച്ഡിഎഫ്‌സി ലിമിറ്റഡിലെ അര്‍ഹരായ ഷെയര്‍ ഹോള്‍ഡര്‍മാര്‍ക്കാണ് ഇക്വിറ്റി ഷെയറുകള്‍ അലോട്ട് ചെയ്തത്.
എച്ച്ഡിഎഫ്‌സി ബാങ്കിന്റെ പെയ്ഡ് അപ്പ് ഷെയര്‍ ക്യാപിറ്റല്‍ 559,17,98,806 ഓഹരികളില്‍ നിന്ന് 753,75,69,464 ഓഹരികളായി ഉയര്‍ന്നു. ജുലൈ 17ന്
തിങ്കളാഴ്ച ഓഹരിവില 0.22 ശതമാനം ഇടിഞ്ഞ് 1,641.50 രൂപയിലാണ് രാവിലെ വ്യാപാരം നടന്നത്.