image

27 March 2023 5:19 AM GMT

Banking

സിലക്കണ്‍ വാലി ബാങ്കിൻറെ ഡിപ്പോസിറ്റും, വായ്പകളും ഏറ്റെടുക്കാന്‍ ഫസ്റ്റ് സിറ്റിസണ്‍ ബാങ്ക്

MyFin Desk

first citizens bank to take over shuttered svb
X

Summary

വാലി നാഷണല്‍ ബാങ്കും സിലിക്കണ്‍ വാലി ബാങ്കിന് വേണ്ടി രംഗത്തുണ്ടെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.



പൂട്ടി പോയ സിലിക്കണ്‍ വാലി ബാങ്കിനെ ഏറ്റെടുക്കാന്‍ മറ്റൊരു യുഎസ് ബാങ്ക് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ ബാങ്കായ ഫസ്റ്റ് സിറ്റിസണ്‍ ബാങ്ക് എസ്‌വിബിയെ ഏറ്റെടുത്തേക്കുമെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.


ഫെഡറല്‍ ഡിപ്പോസിറ്റ് ഇന്‍ഷ്വറന്‍സ് കോര്‍പ്പറേഷനില്‍ നിന്ന് ഫസ്റ്റ് സിറ്റിസണ്‍ ബാങ്ക് ജെവിസിയെ ഏറ്റെടുക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.


109 ബില്യണ്‍ ഡോളറാണ് ഫസ്റ്റ് സിറ്റിസണ്‍ ബാങ്കിന്റെ ആസ്തി. നിക്ഷേപം 89.4 ബില്യണ്‍ ഡോളറും. വാലി നാഷണല്‍ ബാങ്കും സിലിക്കണ്‍ വാലി ബാങ്കിന് വേണ്ടി രംഗത്തുണ്ടെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.