3 July 2023 7:03 AM GMT
Summary
- ബാങ്കിന്റെ മൊത്തം നിക്ഷേപം 21.4 ശതമാനം വര്‍ധിച്ച് 2.22 ലക്ഷം കോടി രൂപയിലെത്തി
- ബാങ്കിന്റെ അഡ്വാന്‍സ് 20.9 ശതമാനം വര്‍ധിച്ച് 1.87 ലക്ഷം കോടി രൂപയായി
- ഒരു വര്‍ഷത്തിനിടെ ഫെഡറല്‍ ബാങ്കിന്റെ ഓഹരിമൂല്യം 35 ശതമാനത്തിലധികമാണ് ഉയര്‍ന്നത്
ജൂണ്‍ 2023-ല്‍ അവസാനിച്ച ക്വാര്‍ട്ടറില്‍ ഫെഡറല്‍ ബാങ്കിന്റെ ബിസിനസ്സില്‍ ശക്തമായ വളര്‍ച്ച റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ജൂലൈ 3-ന് രാവിലെ വ്യാപാരത്തിനിടെ ഫെഡറല്‍ ബാങ്കിന്റെ ഓഹരി വില ഒരു ശതമാനത്തിലധികം നേട്ടമുണ്ടാക്കി.
ബാങ്കിന്റെ മൊത്തം നിക്ഷേപം മുന്‍വര്‍ഷത്തെ 1.83 ലക്ഷം കോടി രൂപയില്‍ നിന്ന് 21.4 ശതമാനം വര്‍ധിച്ച് 2.22 ലക്ഷം കോടി രൂപയിലെത്തി.
വര്‍ഷാടിസ്ഥാനത്തില്‍ ബാങ്കിന്റെ അഡ്വാന്‍സ് (വായ്പ) 20.9 ശതമാനം വര്‍ധിച്ച് 1.54 ലക്ഷം കോടി രൂപയില്‍ നിന്ന് 1.87 ലക്ഷം കോടി രൂപയായി.
ജൂലൈ മൂന്നിന് രാവിലെ 10.15-ന് എന്‍എസ്ഇയില്‍ ഫെഡറല്‍ ബാങ്കിന്റെ ഓഹരി 127.85 രൂപയാണ് രേഖപ്പെടുത്തിയത്. മുന്‍പത്തെ ക്ലോസിംഗിനേക്കാള്‍ 1.35 ശതമാനത്തിന്റെ ഉയര്‍ച്ചയാണ് ഇതിലൂടെ കൈവരിച്ചത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഫെഡറല്‍ ബാങ്കിന്റെ ഓഹരിമൂല്യം 35 ശതമാനത്തിലധികമാണ് ഉയര്‍ന്നത്.
സെന്‍സെക്‌സും നിഫ്റ്റിയും ഏകദേശം 0.5 ശതമാനം നേട്ടം കൈവരിച്ചതിനാല്‍ വിപണി ശക്തമായി തന്നെ മുന്നേറി. ജൂലൈ മൂന്നിന് രാവിലത്തെ സെഷനില്‍ മിക്ക സെക്ടറുകളും ഉയര്‍ന്ന നിലയിലാണ് ട്രേഡിംഗ് നടത്തുന്നത്.