image

25 July 2023 12:16 PM GMT

Banking

ഫെഡറല്‍ ബാങ്ക് 23 കോടി ഓഹരികള്‍ ഇഷ്യു ചെയ്തു

MyFin Desk

net profit rose 29% federal bank shares fall 5%
X

Summary

മൊത്തം 3040 കോടി രൂപ സമാഹരിച്ചു.


2 രൂപ മുഖവിലയുള്ള 230,477,634 (23.05 കോടി) ഇക്വിറ്റി ഓഹരികള്‍ അര്‍ഹരായ ഇന്‍സ്റ്റിറ്റിയൂഷണല്‍ ബയര്‍മാര്‍ക്ക് അലോട്ട് ചെയ്യുന്നതിന് ഫെഡറല്‍ ബാങ്ക് ജൂലൈ 25, ചൊവ്വാഴ്ച അംഗീകാരം നല്‍കി.

എസ്ബിഐ ഗ്രൂപ്പില്‍ നിന്നുള്ള ഫണ്ടുകള്‍ക്ക് പുതിയ അലോട്ട്മെന്റിന്റെ 9.05 ശതമാനം ഷെയറുകള്‍ ലഭിച്ചപ്പോള്‍, ആദിത്യ ബിര്‍ള ഗ്രൂപ്പ് കമ്പനികള്‍ക്ക് 8.22 ശതമാനം ലഭിച്ചു.

മിറേ ഗ്രൂപ്പിന് (6.71 ശതമാനം), ഐസിഐസിഐ ഗ്രൂപ്പ് കമ്പനികള്‍ക്ക് (5.43 ശതമാനം) എന്നിങ്ങനെയും ഓഹരികള്‍ ലഭിക്കും.

ഓഹരിയൊന്നിന് 131.90 രൂപ നിരക്കിലാണ് ഇഷ്യു നടത്തിയത് (പ്രീമിയം 129.90 രൂപ ഉള്‍പ്പെടെ) കൂടാതെ ഫ്‌ളോര്‍ പ്രൈസായ 132.59 രൂപയില്‍ 0.52 ശതമാനം കിഴിവുണ്ടായി.

മൊത്തം 3040 കോടി രൂപ സമാഹരിച്ചു.

2023 ജൂലൈ 19 ന് ആരംഭിച്ച ഇഷ്യു 2023 ജൂലൈ 24 ന് അവസാനിച്ചതായി ഫെഡറല്‍ ബാങ്ക് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.

പുതിയ ഷെയര്‍ അലോട്ട്മെന്റിനെത്തുടര്‍ന്ന്, ബാങ്കിന്റെ പെയ്ഡ്-അപ്പ് ക്യാപിറ്റല്‍ 211.82 കോടി ഷെയറുകള്‍ അടങ്ങുന്ന 423.63 കോടി രൂപയില്‍ നിന്ന് 234.86 കോടി ഓഹരികള്‍ അടങ്ങുന്ന 469.74 കോടി രൂപയായി ഉയര്‍ന്നു.