7 Aug 2023 6:52 AM GMT
Summary
- ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചും യു പി ഐ ഇടപാടുകൾ നടത്താം
- ക്രെഡിറ്റ് കാർഡുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ ബാങ്കിൽ രജിസ്റ്റർ ചെയ്യണം
- എല്ലാ ബാങ്കുകളിലും ലഭ്യമല്ല
ഡിജിറ്റൽ ഇടപാടുകൾ രാജ്യത്തുടനീളം വ്യാപകമായി ഉപയോഗിക്കുന്ന പേയ്മെന്റ് സംവിധാനമായി മാറിയിരിക്കുന്നു. വഴിയോര കച്ചവടക്കാരും ചെറുകിട വ്യാപാരികളും ഉൾപ്പെടെ എല്ലാ കച്ചവടങ്ങളിലും യു പി ഐ ഇടപാടുകൾ സാധ്യമാവുന്നു. ഇതുകൊണ്ടുള്ള സമയലാഭവും സൗകര്യവും വളരെ വലുതാണ്.
ഇന്ത്യയുടെ യു പി ഐ സംവിധാനം രാജ്യത്തിർത്തി കടന്നു 15 ലധികം വിദേശ രാജ്യങ്ങൾ ഇന്ത്യയുടെ യു പി ഐ സംവിധാനം സ്വീകരിച്ചിട്ടുണ്ട്. മുമ്പ് സേവിങ്സ് അക്കൗണ്ട് ഉപയോഗിച്ച് മാത്രമേ യു പി ഐ ഇടപാടുകൾ സാധ്യമായിരുന്നുള്ളൂ. നിലവിൽ ക്രെഡിറ്റ്കാർഡ് ഉപയോഗിച്ചും യുപിഐ പേയ്മെന്റുകൾ പ്രവർത്തന ക്ഷമമാക്കിയിട്ടുണ്ട്. ഈ സംവിധാനം റുപേ ക്രെഡിറ്റ്കാർഡുകൾക്ക് മാത്രമായി പരിമിത പ്പെടുത്തിയിരിക്കുന്നു.
റുപേ ക്രെഡിറ്റ് കാർഡുകളെ പിന്തുണക്കുന്ന ബാങ്കുകൾ
ആക്സിസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, കാനറാ ബാങ്ക്, എച് ഡി എഫ് സി ബാങ്ക്, ഇന്ത്യൻ ബാങ്ക്, കോട്ടക് മഹിന്ദ്ര ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, യൂണിയൻ ബാങ്ക് എന്നിവിടെ യു പി ഐ യിൽ റു പേ ക്രെഡിറ്റ് കാർഡുകൾ അനുവദിക്കുന്നുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ താമസിയാതെ തന്നെ ക്രെഡിറ്റ്കാർഡ് വഴിയുള്ള യു പി ഐ ഇടപാടുകൾ അനുവദിക്കും.
ക്രെഡിറ്റ് കാർഡ് യു പിഐ ഇടപാടുകൾക്ക് ഉപയോഗിക്കാൻ വേണ്ടത്
ക്രെഡിറ്റ് വാർഡ് വഴി യു പി ഐ ഇടപാടുകൾ ആക്റ്റീവ് ആയ ഗൂഗിൾ പേ അക്കൗണ്ട് ആവശ്യമാണ്. റുപേക്രെഡിറ്റ് കാർഡ് പിന്തുണക്കുന്ന ഏതെങ്കിലും ബാങ്കിൽ അക്കൗണ്ട് ആവശ്യമാണ്.ക്രെഡിറ്റ് കാർഡുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ പ്രവർത്തന ക്ഷമമായതും ബാങ്കിൽ രജിസ്റ്റർ ചെയ്തതായിരിക്കണം. ഇന്റർനെറ്റ് സൗകര്യവും വേണം
- റുപേ ക്രെഡിറ്റ് കാർഡ് ഗൂഗിൾ പേയിൽ രജിസ്റ്റർ ചെയ്യാം.
- ഗൂഗിൾ പേ യിൽ പ്രൊഫൈൽ ഐക്കണിൽ പോയി സെറ്റിംഗ്സ് എടുക്കുക
- റുപേ ക്രെഡിറ്റ് കാർഡ് ചേർക്കുന്നതിനുള്ള ഓപ്ഷൻ നോക്കുക.
- നൽകിയിരിക്കുന്ന ബാങ്കുകളുടെ ലിസ്റ്റിൽ നിന്ന് ബാങ്ക് തെരെഞ്ഞെടുക്കുക.
- ഗൂഗിൾ പേയുമായി വിജയകരമായി ലിങ്ക് ചെയ്യുന്നതിന് നിങ്ങളുടെ റുപേ ക്രെഡിറ്റ് കാർഡ് വിശദാംശങ്ങൾ സ്ഥിരീകരിച്ച ശേഷം ഗൂഗിൾ പേയുമായി ലിങ്ക്. ചെയ്യാം
എങ്ങനെ ഉപയോഗിക്കാം
- ഗൂഗിൾപേ യിൽ ക്യു ആർ കോഡ് സ്കാൻ ചെയ്‌തോ, ഫോൺ നമ്പർ ഉപയോഗിച്ചോ യുപിഐ ഐഡി ഉപയോഗിച്ചോ പേയ്മെന്റ് നടത്താം.
- ഇടപാട് നടത്തേണ്ട തുക നൽകിയ ശേഷം പേയ്‌മെന്റ് ഓപ്ഷനുകളിൽ നിന്ന് നമുക്ക് വേണ്ട റുപേ ക്രെഡിറ്റ് കാർഡ് തെരെഞ്ഞെടുക്കാം. പിൻ രേഖപ്പെടുത്തി ഇടപാടുകൾ നടത്താവുന്നതാണ്.