16 Jan 2023 12:18 PM GMT
Summary
- സര്‍വീസ് ചാര്‍ജുകള്‍ക്ക് ബാധകമായ നികുതി പ്രത്യേകം ഇതിനൊപ്പം ഈടാക്കുമെന്നും അറിയിപ്പിലുണ്ട്.
വിവിധ ഡെബിറ്റ് കാര്‍ഡുകളുടെ സര്‍വീസ് ചാര്‍ജ്ജ് വര്‍ധിപ്പിച്ച് കാനറ ബാങ്ക്. പുതുക്കിയ നിരക്കുകള്‍ 2023 ഫെബ്രുവരി 13 മുതല്‍ ബാധകമാകുമെന്നും ബാങ്ക് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച അറിയിപ്പിലുണ്ട്. ഡെബിറ്റ് കാര്‍ഡുകളുടെ വാര്‍ഷിക ഫീസ്, റീപ്ലെയ്‌സ്‌മെന്റ് ചാര്‍ജ്, ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കാതിരിക്കുമ്പോള്‍ അടയ്‌ക്കേണ്ട ചാര്‍ജ് (ഇന്‍ആക്ടിവിറ്റി ഫീ) എന്നിവയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.
ക്ലാസിക്ക് കാര്‍ഡുകള്‍ക്കുള്ള വാര്‍ഷിക ഫീസ് 150 രൂപയില്‍ നിന്നും 200 രൂപയായി ഉയര്‍ത്തി. പ്ലാറ്റിനം കാര്‍ഡുകള്‍ക്കുള്ള ഫീസ് 250ല്‍ നിന്നും 500 രൂപയായും, ബിസിനസ് കാര്‍ഡുകള്‍ക്കുള്ള ഫീസ് 300 രൂപയില്‍ നിന്നും 500 രൂപയായും വര്‍ധിപ്പിച്ചു.
ഡെബിറ്റ് കാര്‍ഡ് മാറ്റി വാങ്ങുന്നതിനുള്ള ഫീസ് 150 രൂപയാക്കി. ക്ലാസിക്ക് കാര്‍ഡുകള്‍ക്ക് മാത്രം റീപ്ലെയ്‌സ്‌മെന്റിന് ഫീസ് ഈടാക്കില്ല. കാര്‍ഡ് ഉപയോഗിക്കാതിരിക്കുന്ന പക്ഷം ഈടാക്കുന്ന ഇന്‍ആക്ടിവിറ്റി ഫീസ് 300 രൂപയായിരിക്കുമെന്നും ബാങ്ക് അറിയിപ്പിലുണ്ട്.
ബിസിനസ് ഡെബിറ്റ് കാര്‍ഡുകള്‍ക്ക് മാത്രമാണ് ഇന്‍ആക്ടിവിറ്റി ഫീസ് ഈടാക്കുക. നികുതി ഒഴിവാക്കിയുള്ള തുകകളാണ് മേല്‍പറഞ്ഞിരിക്കുന്നതെന്നും, ഇവയ്ക്ക് ബാധകമായ നികുതി പ്രത്യേകം ഇതിനൊപ്പം ഈടാക്കുമെന്നും അറിയിപ്പിലുണ്ട്. വിശദവിവരങ്ങള്‍ക്ക് https://canarabank.com/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.