22 March 2023 4:58 AM GMT
Summary
- നെഫ്റ്റ്, ആര്‍ടിജിഎസ് സിസ്റ്റം എന്നിവ വഴിയുള്ള ഇടപാടുകള്‍ 2023 മാര്‍ച്ച് 31 ന് അര്‍ദ്ധരാത്രി 12 മണി വരെ തുടരുമെന്നും അറിയിപ്പിലുണ്ട്.
മുംബൈ: 2023 മാര്‍ച്ച് 31 വരെ രാജ്യത്തെ എല്ലാ ബാങ്ക് ശാഖകളും തുറന്ന് പ്രവര്‍ത്തിക്കണമെന്ന് നിര്‍ദ്ദേശമിറക്കി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). 202223 സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍, അക്കൗണ്ടുകളുടെ വാര്‍ഷിക ക്ലോസിംഗ് മാര്‍ച്ച് 31 നാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
2022-23 കാലയളവില്‍ ഏജന്‍സി ബാങ്കുകള്‍ നടത്തുന്ന എല്ലാ സര്‍ക്കാര്‍ ഇടപാടുകളും അതേ സാമ്പത്തിക വര്‍ഷത്തിനുള്ളില്‍ കണക്കാക്കണമെന്നും ആര്‍ബിഐയുടെ നിര്‍ദ്ദേശത്തിലുണ്ട്.
നാഷണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ (NEFT), റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ് (RTGS) സിസ്റ്റം എന്നിവ വഴിയുള്ള ഇടപാടുകള്‍ ഇതുവരെ 2023 മാര്‍ച്ച് 31 ന് അര്‍ദ്ധരാത്രി 12 മണി വരെ തുടരും.
കൂടാതെ, മാര്‍ച്ച് 31 ന് സര്‍ക്കാര്‍ ചെക്കുകളുടെ ശേഖരണത്തിനായി പ്രത്യേക ക്ലിയറിംഗ് നടത്തും, ഇതിനായി ആര്‍ബിഐയുടെ പേയ്മെന്റ് ആന്‍ഡ് സെറ്റില്‍മെന്റ് സിസ്റ്റംസ് (ഡിപിഎസ്എസ്) ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കും.
ജിഎസ്ടി അല്ലെങ്കില്‍ ടിഐഎന്‍ 2.0 ഇ-രസീത് ലഗേജ് ഫയലുകള്‍ അപ്ലോഡ് ചെയ്യുന്നതുള്‍പ്പെടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഇടപാടുകള്‍ ആര്‍ബിഐയ്ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട്, മാര്‍ച്ച് 31 ന്റെ റിപ്പോര്‍ട്ടിംഗ് വിന്‍ഡോ ഏപ്രില്‍ 1 ന് 12 മണി വരെ ഓപ്പണായിരിക്കുമെന്നും നിര്‍ദ്ദേശത്തിലുണ്ട്.