image

31 Jan 2022 2:49 AM GMT

Banking

മൂന്നാം പാദത്തില്‍ സി എസ് ബി  ബാങ്ക് അറ്റാദായം 3 മടങ്ങ് വർധിച്ചു

Myfin Editor

മൂന്നാം പാദത്തില്‍ സി എസ് ബി  ബാങ്ക് അറ്റാദായം 3 മടങ്ങ് വർധിച്ചു
X

Summary

2021 ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ സി എസ് ബി ബാങ്ക് അറ്റാദായം മൂന്നിരട്ടി വര്‍ധിച്ച് 148.26 കോടി രൂപയായി. തൃശൂര്‍ ആസ്ഥാനമായുള്ള ബാങ്കിന്റെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദ അറ്റാദായം 53.05 കോടി രൂപയായിരുന്നു. അതേസമയം, മൊത്തം വരുമാനം 579.81 കോടി രൂപയായി കുറഞ്ഞു. ഒരു വര്‍ഷം മുമ്പ് ഇതേ കാലയളവിൽ ഇത് 614.06 കൂടിയായിരുന്നു. 2021 ഡിസംബര്‍ 31 ല്‍ ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി (NPA) 2.62 ശതമാനമായി ഉയര്‍ന്നു. മുന്‍ […]


2021 ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ സി എസ് ബി ബാങ്ക് അറ്റാദായം മൂന്നിരട്ടി വര്‍ധിച്ച് 148.26 കോടി രൂപയായി.

തൃശൂര്‍ ആസ്ഥാനമായുള്ള ബാങ്കിന്റെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദ അറ്റാദായം 53.05 കോടി രൂപയായിരുന്നു.

അതേസമയം, മൊത്തം വരുമാനം 579.81 കോടി രൂപയായി കുറഞ്ഞു. ഒരു വര്‍ഷം മുമ്പ് ഇതേ കാലയളവിൽ ഇത് 614.06 കൂടിയായിരുന്നു.

2021 ഡിസംബര്‍ 31 ല്‍ ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി (NPA) 2.62 ശതമാനമായി ഉയര്‍ന്നു. മുന്‍ സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ ഇത് 1.77 ശതമാനമായിരുന്നു.

അറ്റ നിഷ്‌ക്രിയ ആസ്തി 0.68 ശതമാനത്തില്‍ നിന്ന് 1.38 ശതമാനമായി ഉയര്‍ന്നു. 2021 ഡിസംബര്‍ 31 നു ക്യാപിറ്റല്‍ അഡീക്വസി അനുപാതം (CAR) 20.74 ശതമാനമായിരുന്നു.

Tags: