27 Jan 2022 5:15 AM GMT
Summary
നിയന്ത്രണങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയ എട്ട് സഹകരണ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പിഴ ചുമത്തി. ഡയറക്ടര്‍മാര്‍, അവരുടെ ബന്ധുക്കള്‍, ഇഷ്ടസ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്കായി വായ്പകളും അഡ്വാന്‍സുകളും സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിന് സൂറത്തിലെ (ഗുജറാത്ത്) അസോസിയേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് 4 ലക്ഷം രൂപ ആര്‍ബിഐ പിഴ ചുമത്തി. 2014ലെ ഡെപ്പോസിറ്റര്‍ എജ്യുക്കേഷന്‍ ആന്‍ഡ് അവയര്‍നസ് ഫണ്ട് സ്‌കീമിന്റെ ചില മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് സൂറത്തിലെ വരാച്ച കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് ഒരു ലക്ഷം രൂപ പിഴ […]
നിയന്ത്രണങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയ എട്ട് സഹകരണ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പിഴ ചുമത്തി. ഡയറക്ടര്‍മാര്‍, അവരുടെ ബന്ധുക്കള്‍, ഇഷ്ടസ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്കായി വായ്പകളും അഡ്വാന്‍സുകളും സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിന് സൂറത്തിലെ (ഗുജറാത്ത്) അസോസിയേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് 4 ലക്ഷം രൂപ ആര്‍ബിഐ പിഴ ചുമത്തി.
2014ലെ ഡെപ്പോസിറ്റര്‍ എജ്യുക്കേഷന്‍ ആന്‍ഡ് അവയര്‍നസ് ഫണ്ട് സ്‌കീമിന്റെ ചില മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് സൂറത്തിലെ വരാച്ച കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് ഒരു ലക്ഷം രൂപ പിഴ ചുമത്തി. കെ വൈ സി മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിന് മുംബൈയിലെ മൊഗവീര കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് 2 ലക്ഷം രൂപ പിഴ ചുമത്തി.എക്‌സ്‌പോഷര്‍ മാനദണ്ഡങ്ങളും നിയമാനുസൃതമായതും മറ്റ് നിയന്ത്രണങ്ങളും സംബന്ധിച്ച് ആര്‍ബിഐ പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിന് പാല്‍ഘറിലെ വസായ് ജനത സഹകാരി ബാങ്കിന് 2 ലക്ഷം രൂപ പിഴ ചുമത്തി.
മാനദണ്ഡലംഘനത്തിന് ജമ്മു സെന്‍ട്രല്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, ജോധ്പൂര്‍ നഗ്രിക് സഹകാരി ബാങ്ക്, ജോധ്പൂര്‍ എന്നിവയ്ക്ക് ഒരു ലക്ഷം രൂപ വീതം പിഴ ചുമത്തി. പിഴ ചുമത്തിയത് റെഗുലേറ്ററി നിയമങ്ങള്‍ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ബാങ്കുകള്‍ അതത് ഇടപാടുകാരുമായി ഏര്‍പ്പെട്ടിരിക്കുന്ന ഏതെങ്കിലും ഇടപാടിന്റെയോ കരാറിന്റെയോ സാധുതയെ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും ആര്‍ബിഐ റിപ്പോർട്ടിൽ വ്യക്തമാക്കി.