31 Aug 2023 7:28 AM GMT
Summary
- 30 ദിവസത്തിനു 150 രൂപ വരിസംഖ്യ
- 360 ദിവസവും 'ഇന്‍ഫിനിറ്റി' ആനുകൂല്യങ്ങള്‍ ലഭ്യമാകും.
- എടിഎമ്മിൽ പരിധിയില്ലാതെ ഇടപാടുകള്‍
കൊച്ചി: ഇന്‍ഫിനിറ്റി സേവിങ്സ് അക്കൗണ്ട്' എന്ന പേരില്‍ ആഭ്യന്തര ഇടപാടുകള്‍ക്ക് ഫീസ് ഇല്ലാത്ത സേവിങ്സ് അക്കൗണ്ട് ആക്സിസ് ബാങ്ക് അവതരിപ്പിച്ചു. സബ്സ്ക്രിപ്ഷന് അധിഷ്ഠിത ഡിജിറ്റല്‍ ബാങ്കിങ് അക്കൗണ്ടാണിത്.
ഉപയോക്താക്കള്‍ക്ക് വീഡിയോ കെവൈസി പ്രക്രിയയിലൂടെ പൂര്‍ണമായും ഡിജിറ്റലായി ഈ അക്കൗണ്ട് തുടങ്ങാം. നൂറ്റമ്പതു രൂപയുടെ പ്രതിമാസ സബ്സ്ക്രിപ്ഷന് പ്ലാനിന് ആറ് മാസമാണ് കുറഞ്ഞ കാലാവധി. അതിന് ശേഷം ഒരോ 30 ദിവസത്തിലും 150 രൂപ വീതം ഈടാക്കും. 1650 രൂപയുടെ വാര്‍ഷിക പ്ലാനില്‍ 360 ദിവസം 'ഇന്‍ഫിനിറ്റി' ആനുകൂല്യങ്ങള്‍ ലഭ്യമാകും.
ഈ അക്കൗണ്ട് ഉടമകള്‍ക്ക് രാജ്യത്തെമ്പാടും ഏത് എടിഎമ്മിലും പരിധിയില്ലാതെ ഇടപാടുകള്‍, ആക്സിസ് ബാങ്ക് ഗ്രാബ് ഡീല്‍സ് പ്ലാറ്റ്ഫോമില്‍ കാഷ് ബാക്ക്, ഇ ഡെബിറ്റ് കാര്‍ഡിലൂടെയുള്ള എല്ലാ ഇടപാടുകള്‍ക്കും ഒരു ശതമാനം കാഷ് ബാക്ക് തുടങ്ങിയ അധിക ആനുകൂല്യങ്ങളും ലഭ്യമാകും.
ഡിജിറ്റല്‍ ബാങ്കിങ്ങിനെ പുതിയ തലത്തിലേക്ക് ഉയര്‍ത്തുകയാണ് ഈ അക്കൗണ്ടിലൂടെ തങ്ങള്‍ ചെയ്യുന്നതെന്നും ഇന്നത്തെ ഉപയോക്താക്കളുടെ മുന്‍ഗണനകള്‍ക്കും പ്രതീക്ഷകള്‍ക്കും അനുസൃതമായി വിപ്ലവകരമായ ബാങ്കിങ്ങ് അനുഭവം ലഭ്യമാക്കാനാണ് ബാങ്ക് ലക്ഷ്യമിടുന്നതെന്നും ആക്സിസ് ബാങ്ക് ഗ്രൂപ്പ് എക്സിക്യുട്ടീവും ബ്രാഞ്ച് ബാങ്കിങ്, റീട്ടെയ്ല്‍ ലയബലിറ്റീസ്, പ്രോഡക്റ്റ്സ് മേധാവിയുമായ രവി നാരായണന് പറഞ്ഞു.