image

23 Dec 2024 5:04 AM GMT

Aviation

ഫ്‌ലൈറ്റില്‍ മദ്യം തീര്‍ന്നതായി യാത്രക്കാര്‍; നടക്കാത്ത കാര്യമെന്ന് അധികൃതര്‍

MyFin Desk

inaugural service, claims to have finished the alcohol on the flight
X

Summary

  • സൂറത്തില്‍ നിന്ന് ബാങ്കോക്കിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ഉദ്ഘാടന സര്‍വീസിനിടയിലാണ് ആരോപണം ഉയര്‍ന്നത്
  • വിമാനത്തില്‍ 175 യാത്രക്കാരും ആറ് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്
  • എന്നാല്‍ സ്റ്റോക്ക് തീര്‍ന്നിരുന്നില്ലെന്നും ബജറ്റ് എയര്‍ലൈനിന്റെ ഉദ്യോഗസ്ഥര്‍ അറിയിച്ചു


ഗുജറാത്തിലെ സൂറത്തില്‍ നിന്ന് തായ്ലന്‍ഡ് തലസ്ഥാനമായ ബാങ്കോക്കിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ഉദ്ഘാടന സര്‍വീസില്‍ അതിവേഗ മദ്യവില്‍പ്പന.നാല് മണിക്കൂര്‍ വിമാനത്തില്‍ മദ്യവില്‍പ്പന നന്നായി നടന്നതായാണ് റിപ്പോര്‍ട്ട്. സ്റ്റോക്ക് തീര്‍ന്നുവെന്നും ചില യാത്രക്കാര്‍ അവകാശപ്പെട്ടു.

സര്‍വീസ് നടത്തിയ ബോയിംഗ് 737-8 വിമാനത്തില്‍ 175 യാത്രക്കാരും ആറ് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. വിമാനത്തിന്റെ യാത്രാശേഷി 176 ആണ്. അതേസമയം ഗുജറാത്തില്‍ മദ്യപാനം നിരോധിച്ച സംസ്ഥാനമാണ്.

സൂറത്തില്‍ നിന്ന് ബാങ്കോക്കിലേക്കുള്ള വിമാനത്തില്‍ മദ്യത്തിന്റെ വന്‍ വില്‍പന നടന്നതായും എന്നാല്‍ സ്റ്റോക്ക് തീര്‍ന്നിരുന്നില്ലെന്നും ബജറ്റ് എയര്‍ലൈനിന്റെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആവശ്യത്തിന് മദ്യവും ഭക്ഷണവും ഫ്‌ലൈറ്റില്‍ ഉണ്ടായിരുന്നതായി ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. വിമാനക്കമ്പനിയില്‍ മദ്യം തീര്‍ന്നുവെന്ന് പറഞ്ഞ് ചില യാത്രക്കാര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിരുന്നു.

അതേസമയം ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ എക്സ്പ്രസില്‍ നിന്ന് ഔദ്യോഗിക പ്രസ്താവനകളൊന്നും ഉണ്ടായിട്ടില്ല.

ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച്, സാധാരണയായി, ഒരു യാത്രക്കാരന് വിമാനത്തില്‍ 100 മില്ലിയില്‍ കൂടുതല്‍ മദ്യം നല്‍കില്ല. അഞ്ച് തരം മദ്യങ്ങളാണ് എയര്‍ലൈന്‍ ഓണ്‍ബോര്‍ഡില്‍ വാഗ്ദാനം ചെയ്യുന്നത്. 50 മില്ലി ചിവാസ് റീഗലിന് 600 രൂപയും റെഡ് ലേബല്‍, ബകാര്‍ഡി വൈറ്റ് റം, ബീഫീറ്റര്‍ ജിന്‍ എന്നിവയുടെ 50 മില്ലി ലിറ്ററിന് 400 രൂപയുമാണ് വില. ഭക്ഷണത്തിന്റെ കാര്യത്തില്‍, യാത്രക്കാര്‍ക്ക് ഒന്നുകില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാം അല്ലെങ്കില്‍ ഫ്‌ലൈറ്റ് സമയത്ത് വാങ്ങുകയും ചെയ്യാം.